ബി.ജെ.പിക്ക് നേട്ടം പ്രവചിച്ച് എക്സിറ്റ് പോളുകൾ..

ബംഗളൂരു: കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം. തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒന്‍പതു മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

സീ വോട്ടറിന്റെയാണ് പ്രവചനം.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളില്‍ ഒതുങ്ങും എന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജെഡിഎസിന് ഒരു സീറ്റ് ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

 ഉപതെരഞ്ഞെടുപ്പിൽ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. 37. 79 ലക്ഷം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം വിനിയോഗിച്ചു.

ഹൊസക്കോട്ടയിലാണ് റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത്. 90.44 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ആര്‍കെ പുരത്താണ്. 37.5 ആയിരുന്നു പോളിംഗ് ശതമാനം.

ഏറ്റവും ധനികനായ സ്ഥാനാർത്ഥി എം.ബി.ടി നാഗരാജും ബി ജെ പി പുറത്താക്കിയ യുവമോർച്ച നേതാവ് ശരത് ബച്ചെ ഗൗഡയും ഹൊസക്കോട്ടയിൽ മൽസരിക്കുന്നുണ്ട്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

സമാധാന പരമായിരുന്നു തെരഞ്ഞെടുപ്പ്. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
[masterslider id="10"]

Related posts