പൂജ അവധിക്ക് തൊട്ട് മുൻപ് സർവ്വീസ് റദ്ദാക്കി; ദീപാവലിക്ക് തൊട്ടുമുമ്പായി 3 സ്കാനിയ ബസുകൾ കൂടി പിൻവലിക്കുന്നു;കർണാടക ആർ.ടി.സി.1500 പ്രത്യേക സർവീസുകൾ നടത്തുമ്പോൾ;നിലവിലുള്ള സർവ്വീസ് കൂടി പിൻവലിച്ച് കേരള.

ബെംഗളൂരു : ദീപാവലി അവധിക്ക് നാട്ടിലേക്ക് വൻ യാത്ര തിരക്കിനിടെ ബംഗളൂരു മലയാളികളെ വീണ്ടും ബുദ്ധിമുട്ടിച്ച് കേരള ആർ ടി സി.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള വാടക സ്കാനിയ ബസുകൾ ഇന്നുമുതൽ സർവീസ് നടത്തില്ല.

ബസ്സുകൾ ടെസ്റ്റിന് കയറ്റുന്നതിനാൽ ആണ്താൽക്കാലികമായി സർവീസുകൾ റദ്ദാക്കിയത് എന്നാണ് അധികൃതരുടെ വിശദീകരണം.

ദീപാവലി തിരക്കേറിയ 25 ന് മാത്രം കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 12 അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കെയാണ് കേരള ആർടിസി നിലവിലുള്ള ഷെഡ്യൂളുകൾ കൂടി റദ്ദാക്കിയത് .

പകരം ഡീലക്സ്സ്പെഷൽ ബസ്സുകൾ ഏർപ്പെടുത്താൻ ശ്രമിക്കും എന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

തിരുവനന്തപുരം കോട്ടയം പത്തനംതിട്ട റൂട്ടുകളിലായി സ്കാനിയയുടെ 6 ബസ്സുകളാണ് ബെംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്നത്.

ഇവയിൽ ഒരെണ്ണം അപകടത്തിൽപ്പെട്ട തിനാൽ നിലവിൽ സർവീസ് നടത്തുന്നത് അഞ്ച് എണ്ണം മാത്രം.

40 പേർക്ക് യാത്ര ചെയ്യാവുന്ന ബസ്സിൽ തിരക്കേറിയ ദിവസത്തെ വരുമാനം അറുപത്തി അയ്യായിരം രൂപ മുതൽ എഴുപതിനായിരം രൂപ വരെയാണ്.

യാത്രക്കാർക്ക് ഉണ്ടാകുന്ന ദുരിതത്തിന് പുറമേ സർവീസുകൾ റദ്ദാക്കുന്നത് ലക്ഷക്കണക്കിനു രൂപയുടെ വരുമാന നഷ്ടവും കെഎസ്ആർടിസിക്ക് ഉണ്ടാക്കും.

മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് കേരള ആർടിസിക്കായി വാടക ബസ്സുകൾ ഓടിക്കുന്നത് .

അപകടത്തിൽ പെടുകയോ അറ്റകുറ്റപ്പണിക്ക് കയറ്റുകയോ ചെയ്താൽ സർവീസ് മുടങ്ങാതിരിക്കാൻ പകരം ബസ് ഏർപ്പെടുത്തേണ്ടത് കമ്പനിയാണ്.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

എന്നാൽ ഇതുവരെ അത്തരം മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ല പത്തനംതിട്ട സ്കാനിയ ബസ് മാർച്ച് 30 ന് കോയമ്പത്തൂരിൽ അപകടത്തിൽ പെട്ടിരുന്നു.

7 മാസം കഴിഞ്ഞിട്ടും ഇതിനു പകരം ഇറക്കിയിട്ടില്ല അതിനാൽ ഒന്നിടവിട്ട ദിവസമേ പത്തനംതിട്ടയിലേക്ക് എസി സർവീസ് ഉള്ളൂ.

അത്  ഇന്നുമുതൽ നിലയ്ക്കും. ഉത്സവ സീസണുകളിൽ കേരള ആർ ടി സിയുടെ ഉദാസീനത സ്വകാര്യ ഏജൻസികൾക്ക് ഉപകാരപ്രദം ആവുകയാണ് കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് കർണാടക ആർടിസിയുടെ 1500 സ്പെഷ്യൽ ബസുകളാണ് സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts