ജി.പരമേശ്വരയുടെ പി.എ.5 കോടി കൈക്കൂലി വാങ്ങി:മുഹമ്മദ് മൻസൂർ ഖാൻ.

ബെംഗളൂരു : മുൻ ഉപമുഖ്യമന്ത്രി ഡോ: ജി.പരമേശ്വരയുടെ പിഎ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത രമേഷ് 5 കോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നതായി സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടു പോയി പിടിയിലായ ഐ.എം.എ ഉടമ മുഹമ്മദ് മൻസൂർ ഖാൻ ചോദ്യം ചെയ്യലിൽ പോലീസിന് മൊഴി നൽകി. രമേഷിന്റെ ഉടമസ്തതയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോൾ 4 കോടി രൂപയും നിരവധി പ്രമുഖരുടെ അശ്ലീല വീഡിയോകളും ലഭിച്ചതായാണ് വിവരം. ആദായ നികുതി വകുപ്പ് ഇവയെല്ലാം പോലീസിന് കൈമാറി, ഈ വാർത്ത പുറത്തറിയുമെന്ന ഭയത്താലാണ് രമേഷ്…

Read More

ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിൽ ആടിത്തിമർത്തു;ബെംഗളൂരു മലയാളിയായ പെൺകുട്ടിയുടെ നൃത്തം ഏറ്റെടുത്ത് വൈറലാക്കി സോഷ്യൽ മീഡിയ.

ബെംഗളൂരു : ഏതാനും ദിവസം മുൻപ് ഗോവയിലേക്ക് വിനോദ സഞ്ചാരത്തിന് പോയി തിരിച്ചു വന്നതായിരുന്നു അശ്വതി നാരായൺ എന്ന അശ്വതി അച്ചു. നഗരത്തിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ ഇടപെടുന്ന “ബാംഗ്ലൂർ മലയാളി സോൺ” എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ഇക്കഴിഞ്ഞ 13 ന് ബന്നാർഘട്ട റോഡിലുള്ള ഒരു കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുമ്പോൾ അശ്വതിയും അതിൽ പങ്കു ചേർന്നു. വേദിയിൽ പരിപാടികൾ നടക്കുന്നതിനിടയിൽ സദസ്സിൽ സുഹൃത്തുക്കളുടെ കൂടെ അശ്വതിയും ഡാൻസ് കളിച്ചു. പരിപാടി കണ്ടു കൊണ്ട് നിന്ന ഒരു സുഹൃത്ത്…

Read More

ഒന്നര മാസത്തിന് ശേഷം കോൺഗ്രസ് സീനിയർ നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന് ജാമ്യം.

ബെംഗളൂരു: സംസ്ഥാന കോൺഗ്രസിലെ ട്രബിൾ ഷൂട്ടറും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. http://bangalorevartha.in/archives/39274 സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ് ചുമത്തിയ കേസിൽ ഡൽഹി ഹൈക്കോടതിയാണ് ശിവ കുമാറിന് ജാമ്യം അനുവദിച്ചത്. http://bangalorevartha.in/archives/39154 ശിവകുമാറിന് ജാമ്യം അവകാശപ്പെട്ടതാണെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ അദ്ദേഹത്തിന് കഴിയില്ല കാരണം രേഖകൾ എല്ലാം അന്വേഷണ ഏജൻസിയുടെ കയ്യിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുരേഷ് കൈറ്റ് നിരീക്ഷിച്ചു. http://bangalorevartha.in/archives/22587 അധികാരത്തിൽ ഇല്ലാത്തതിനാൽ ശിവകുമാറിനോ അനുയായികൾക്കോ ബന്ധുക്കൾക്കോ സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യമല്ല ,കോടതി പറഞ്ഞു. http://bangalorevartha.in/archives/40173 കേസ്…

Read More

നോർക്ക ആംബുലൻസ് സർവീസ് മംഗലാപുരം വിമാനത്താവളത്തിലും.

വിദേശത്തുനിന്നുള്ള മൃതദേഹങ്ങളും അസുഖബാധിതരായി എത്തുന്ന പ്രവാസികളെയും സൗജന്യമായി വിമാനത്താവളങ്ങളിൽ  നിന്നു വീടുകളിലേയ്ക്കോ ആശുപത്രിയിലേയ്ക്കോ എത്തിക്കാൻ നോർക്ക തുടങ്ങിയ ആംബുലൻസ് സർവീസ് മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കൂടി ലഭ്യമാക്കുന്നു.  വിദേശമലയാളികൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ഇനി ആംബുലൻസ് സേവനം ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലാണ് നിലവിൽ ഈ സേവനം ലഭിക്കുന്നത്. സേവനം ലഭിക്കാൻ ടോൾ ഫ്രീ നമ്പർ–1800 425 3939,  ബാംഗ്ലൂർ  ഓഫീസ്  080-25585090  വിദേശത്തു നിന്നു ബന്ധപ്പെടാനുള്ള നമ്പർ –00918802012345. ഇ–മെയിൽ– [email protected].

Read More

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ സോണിയാഗാന്ധി സന്ദർശിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാർട്ടി അധ്യക്ഷ സോണിയാഗാന്ധി സന്ദർശിച്ചു. അംബികാ സോണിയ്ക്കൊപ്പമാണ് ഇന്ന്  രാവിലെ ഡി കെ ശിവകുമാറിനെ കാണാൻ സോണിയ തിഹാർ ജയിലിലെത്തിയത്. ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ പകപോക്കലാണ് ശിവകുമാറിന്റെ അറസ്റ്റിന് പിന്നിലെന്നും മറ്റ് കോൺഗ്രസ് നേതാക്കളും ബിജെപിയുടെ നോട്ടപ്പുള്ളികളാണെന്നും സോണിയ ഗാന്ധി പറഞ്ഞതായി ഡി കെ സുരേഷ് മാധ്യമങ്ങളെ അറിയിച്ചു. പാർട്ടിയുടെ പൂർണ പിന്തുണ ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പുനൽകിയതായും സുരേഷ് കൂട്ടിച്ചേർത്തു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയിൽ…

Read More

ജാഗ്രത; ട്രെയിനിന്റെ സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്‌താലും ഓടിക്കയറിയാലും ജയിലിൽ ശിക്ഷ

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നിലേക്ക് ചാടിക്കയറിയാലും, സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്താലും ഇനി ജയിലിൽ ശിക്ഷ. തടവിനുപുറമെ പിഴയുമടയ്ക്കേണ്ടിവരും. 1989-ലെ റെയില്‍വേ നിയമം 156-ാം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. ചൊവ്വാഴ്ച, ഓടിത്തുടങ്ങിയ ട്രെയ്‌നിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച കണ്ണൂര്‍ ചാലാട് സ്വദേശികളായ ദിവാകരന്‍(65), ബന്ധു ശ്രീലത(50) എന്നിവര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇതോടെയാണ് നിയമങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച്‌ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും യാത്രക്കാർ ഇത്…

Read More

ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി!!

ബെംഗളൂരു: സംസ്ഥാനത്തെ ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബക്കറ്റിലുണ്ടായിരുന്ന അഞ്ചു പ്ലാസ്റ്റിക് പെട്ടികളിൽ ഒന്നാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ടായ സ്ഫോടനത്തിൽ ഭക്ഷ്യശാലാ ജീവനക്കാരന്റെ കൈ ചിതറിത്തെറിച്ചിരുന്നു. പ്ലാസ്റ്റിക് പെട്ടി തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം. ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഇതു നിർവീര്യമാക്കാനായി ബോംബ് സ്ക്വാഡെത്തും. സ്ഫോടകവസ്തുക്കൾ തുറസ്സായ സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. പ്ലാസ്റ്റിക് പെട്ടികളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബക്കറ്റിനുപുറത്ത് മഹാരാഷ്ട്രയിലെ ശിവസേനാ എം.എൽ.എ. പ്രകാശ് റാവു അബിത്കറുടെ പേരും ‘നോ ബി.ജെ.പി., നോ എൻ.എസ്.യു.ഐ., ഒൺലി ശിവസേന’ എന്നും…

Read More

മെട്രോ നഗരങ്ങളിലെ കൊലകളിലും കവർച്ചകളിലും ബെംഗളൂരു രണ്ടാമത്!!

ബെംഗളൂരു: മെട്രോ നഗരങ്ങളിലെ കൊലകളിലും കവർച്ചകളിലും ബെംഗളൂരു രണ്ടാമത്!! ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2017-ലെ കണക്കനുസരിച്ച് കൊലപാതകങ്ങളും കവർച്ചയുമടക്കമുള്ള കുറ്റകൃത്യങ്ങൾ ബെംഗളൂരുവിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട്. രാജ്യത്തെ മെട്രോ നഗരങ്ങളുടെ കൂട്ടത്തിൽ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഡൽഹിക്കുപിന്നിൽ രണ്ടാമതാണ് ബെംഗളൂരുവിന്റെ സ്ഥാനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ഡൽഹിക്കും മുംബൈയ്ക്കും പിന്നാലെ ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്ത്. മുൻവർഷങ്ങളെക്കാൾ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017-ൽ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 235 കൊലക്കേസുകളാണ്. കൊലക്കേസുകളിൽ മുമ്പിലുള്ള ഡൽഹിയിൽ 400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം…

Read More

കനത്ത മഴയിൽ പൊലിഞ്ഞത് 12 ജീവനുകൾ, 5400 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

ബെംഗളൂരു: സംസ്ഥാനത്ത് മൂന്നു ദിവസത്തിനിടെ മഴക്കെടുതിയിൽ 12 മരണമാണ് വിവിധ ജില്ലകളിലുണ്ടായത്. ഔദ്യോഗിക കണക്കനുസരിച്ച് 5400ൽ അധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ബെലഗാവി, ബാഗൽകോട്ട്, ചിക്കമംഗളൂരു, കുടക്, ഹവേരി, ചിത്രദുർഗ, ഗദക്, ധാർവാഡ് തുടങ്ങിയ ജില്ലകളിലായി 12 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടുവരെ 2176 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അതേസമയം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടു യൂനിറ്റുകൾ ബെലാഗവിയിലേക്കും ഒരു യൂണിറ്റ് ഗദകിലേക്കും തിരിച്ചിട്ടുണ്ട്.…

Read More

പൂജ അവധിക്ക് തൊട്ട് മുൻപ് സർവ്വീസ് റദ്ദാക്കി; ദീപാവലിക്ക് തൊട്ടുമുമ്പായി 3 സ്കാനിയ ബസുകൾ കൂടി പിൻവലിക്കുന്നു;കർണാടക ആർ.ടി.സി.1500 പ്രത്യേക സർവീസുകൾ നടത്തുമ്പോൾ;നിലവിലുള്ള സർവ്വീസ് കൂടി പിൻവലിച്ച് കേരള.

ബെംഗളൂരു : ദീപാവലി അവധിക്ക് നാട്ടിലേക്ക് വൻ യാത്ര തിരക്കിനിടെ ബംഗളൂരു മലയാളികളെ വീണ്ടും ബുദ്ധിമുട്ടിച്ച് കേരള ആർ ടി സി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള വാടക സ്കാനിയ ബസുകൾ ഇന്നുമുതൽ സർവീസ് നടത്തില്ല. ബസ്സുകൾ ടെസ്റ്റിന് കയറ്റുന്നതിനാൽ ആണ്താൽക്കാലികമായി സർവീസുകൾ റദ്ദാക്കിയത് എന്നാണ് അധികൃതരുടെ വിശദീകരണം. ദീപാവലി തിരക്കേറിയ 25 ന് മാത്രം കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 12 അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കെയാണ് കേരള ആർടിസി നിലവിലുള്ള ഷെഡ്യൂളുകൾ കൂടി റദ്ദാക്കിയത് . പകരം ഡീലക്സ്സ്പെഷൽ ബസ്സുകൾ ഏർപ്പെടുത്താൻ…

Read More
Click Here to Follow Us