ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി!!

ബെംഗളൂരു: സംസ്ഥാനത്തെ ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബക്കറ്റിലുണ്ടായിരുന്ന അഞ്ചു പ്ലാസ്റ്റിക് പെട്ടികളിൽ ഒന്നാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ടായ സ്ഫോടനത്തിൽ ഭക്ഷ്യശാലാ ജീവനക്കാരന്റെ കൈ ചിതറിത്തെറിച്ചിരുന്നു. പ്ലാസ്റ്റിക് പെട്ടി തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം.

ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഇതു നിർവീര്യമാക്കാനായി ബോംബ് സ്ക്വാഡെത്തും. സ്ഫോടകവസ്തുക്കൾ തുറസ്സായ സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

പ്ലാസ്റ്റിക് പെട്ടികളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബക്കറ്റിനുപുറത്ത് മഹാരാഷ്ട്രയിലെ ശിവസേനാ എം.എൽ.എ. പ്രകാശ് റാവു അബിത്കറുടെ പേരും ‘നോ ബി.ജെ.പി., നോ എൻ.എസ്.യു.ഐ., ഒൺലി ശിവസേന’ എന്നും കടലാസിലെഴുതി ഒട്ടിച്ചിരുന്നു.

സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എം.എൽ.എ.യുടെ പേര് ശ്രദ്ധ തിരിക്കുന്നതിനായി പെട്ടിയിൽ കുറിച്ചതാകാമെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിറ്റ്‌കോയിൻ കുംഭകോണം: കുപ്രസിദ്ധ ഹാക്കർ ശ്രീകിയും കൂട്ടാളികളും ഇ.ഡി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts