ജാഗ്രത; ട്രെയിനിന്റെ സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്‌താലും ഓടിക്കയറിയാലും ജയിലിൽ ശിക്ഷ

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നിലേക്ക് ചാടിക്കയറിയാലും, സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്താലും ഇനി ജയിലിൽ ശിക്ഷ.

തടവിനുപുറമെ പിഴയുമടയ്ക്കേണ്ടിവരും. 1989-ലെ റെയില്‍വേ നിയമം 156-ാം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ.

ചൊവ്വാഴ്ച, ഓടിത്തുടങ്ങിയ ട്രെയ്‌നിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച കണ്ണൂര്‍ ചാലാട് സ്വദേശികളായ ദിവാകരന്‍(65), ബന്ധു ശ്രീലത(50) എന്നിവര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇതോടെയാണ് നിയമങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.

  ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!

റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച്‌ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും യാത്രക്കാർ ഇത് ഗൗനിക്കാറില്ല. മൂന്നുമാസം തടവുലഭിക്കുമെന്നുറപ്പായാല്‍ ആരും ഈ സാഹസത്തിന് മുതിരില്ലെന്നാണ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts