ദേവനഹള്ളി-നന്ദി ഹിൽസ് റോഡിൽ പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ദേവനഹള്ളി-നന്ദി ഹിൽസ് റോഡിൽ പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍. ബെംഗളൂരു ബി. കോം വിദ്യാര്‍ഥിയുമായ 21കാരന്‍ നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ ബൈക്കിന്റെ പുറകിലിരുത്തി സീറ്റില്‍ എഴുന്നേറ്റ് നിന്നും ഇരുന്നും മാറി മാറി വാഹനമോടിക്കുന്ന വീഡിയോ യുവാവിന്റെ സുഹൃത്തുക്കളാണ് പകര്‍ത്തിയത്. ടിക് ടോക്കിൽ ഫോളോവേഴ്‌സിനെ കൂട്ടാനായാണ് യുവാവ് നടുറോഡിൽ വെച്ച് അഭ്യാസം നടത്തിയത്.

  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു

നടുറോഡില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെയായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസിന്റെ ശ്രെദ്ധയിൽ പെടുകയും, യുവാവിനെ പിടികൂടാൻ നോർത്ത് ട്രാഫിക് ഡെപ്യൂട്ടി കമ്മീഷ്ണർ സാറ ഫാത്തിമ നിർദേശിക്കുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts