കെ.ആർ.മാർക്കറ്റും കലാശിപ്പാളയം മാർക്കറ്റും ഉടൻ തുറക്കും.

ബെംഗളൂരു :
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കെആർ മാർക്ക്റ്റ്, കലാശിപാളയം എന്നിവ ഈ ആഴ്ച തുറന്നേക്കുമെന്നു മേയർഗൗതം കുമാർ അറിയിച്ചു.

ഈ മാസമാദ്യം നിബന്ധനകളോടെ ഭാഗികമായി പ്രവർത്തനം തുടങ്ങിയ ചികപേട്ട് മാർക്കറ്റും പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കും.

ലോക്ഡൗണിനെ തുടർന്നു മാർച്ച് 24 നാണ് ബെംഗളൂരുവിലെ പ്രധാന മാർക്കറ്റുകളായ കലാശി പാളയവും കെ.ആർ.മാർക്കറ്റും അടച്ചിട്ടത്.

  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ

പിന്നീട് ഘട്ടം ഘട്ടമായി ഇളവ് ഏർപ്പെടുത്തിയപ്പോഴും കോവിഡ് വ്യാപനം ഒഴിവാക്കാൻ മാർക്കറ്റുകൾ തുറക്കേേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

മാർക്കറ്റുകൾ തുറക്കണമെന്നു വ്യാപാരി സംഘടനകൾ ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും സർക്കാരും നഗരസഭയും അംഗീകരിച്ചിരുന്നില്ല.

സുരക്ഷാ മാനദണ്ഡം ഉറപ്പാക്കിയായിരിക്കും മാർക്കറ്റുകൾ തുറക്കുകയെന്നും മേയർ ഗൗതം കുമാർ പറഞ്ഞു.

തുറക്കുന്നതിനു മുന്നോടിയായി കെആർ മാർക്കറ്റിൽ നിന്നുള്ള അഴുക്കുചാലുകളുടെ ജോലി പൂർത്തിയാക്കാൻ ജലവിതരണ ബോർഡിനു (ബിഡബ്ലഎസ്എസ്ബി) നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
[masterslider id="10"]

Related posts