മനോരായപാളയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ രണ്ടുമക്കളെ വിഷംനൽകി കൊലപ്പെടുത്തിയശേഷം യുവതി തൂങ്ങിമരിച്ചു!!

ബെംഗളൂരു: മനോരായപാളയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ രണ്ടുമക്കളെ വിഷംനൽകി കൊലപ്പെടുത്തിയശേഷം യുവതി തൂങ്ങിമരിച്ചു. ജീവിതനൈരാശ്യംകൊണ്ടാണ് ആത്മഹത്യചെയ്യുന്നതെന്നും മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ശിവമോഗ തീർഥന ഹള്ളി സ്വദേശിയായ പുഷ്പവതി (30) യെയും എട്ടുവയസുള്ള മകനെയും ആറുമാസം പ്രായമുള്ള മകളെയുമാണ് ബെംഗളൂരു മനോരായപാളയയിെല വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് നാഗരാജ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഇയാളുടെ കരച്ചിൽകേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

പത്ത് വർഷം മുമ്പാണ് പുഷ്പവതിയുടെയും നാഗരാജിന്റെയും വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നതിനാൽ വീട്ടുകാരുടെ സമ്മതമുണ്ടായിരുന്നില്ല. വീട്ടുകാരുമായി കാര്യമായ ബന്ധമില്ലാതിരുന്നത് പുഷ്പവതിയെ മാനസികമായി അലട്ടിയിരുന്നുവെന്ന് ഭർത്താവ് പോലീസിൽ മൊഴിനൽകി.

ഭർത്താവും പുഷ്പയുമായും ഇതുവരെയും പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അയൽക്കാരും മൊഴിനൽകി. കുട്ടികൾക്ക് നൽകാനുപയോഗിച്ച വിഷത്തിന്റെ ഒഴിഞ്ഞകുപ്പി മുറിയിൽനിന്ന് കണ്ടെത്തി. കൃത്യം നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

കുട്ടികളുടെ മരണം ഉറപ്പാക്കിയതിനുശേഷം പുഷ്പവതി കിടപ്പുമുറിയിലെ സീലിങ്‌ ഫാനിൽ സാരിയുപയോഗിച്ച് തൂങ്ങുകയായിരുന്നു. അംബേദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts