സംസ്ഥാനത്ത് കാർഷികവായ്പ ഒറ്റഘട്ടമായി എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി! വായ്പ തിരിച്ചടക്കാൻ 4,617 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഇടും.

ബെംഗളൂരു: സംസ്ഥാനത്ത് കാർഷികവായ്പ ഒറ്റഘട്ടമായി എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. നേരത്തേ നാലുവർഷത്തിനുള്ളിൽ കാർഷികവായ്പ എഴുതിത്തള്ളാനാണു തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പണം ഘട്ടംഘട്ടമായിട്ടായിരുന്നു നൽകിയിരുന്നത്.

എന്നാൽ, രണ്ടു ഘട്ടങ്ങളിലായി കർഷകരുടെ അക്കൗണ്ടുകളിലേക്കു സർക്കാർ കൈമാറിയ പണം തിരിച്ചെടുത്തതായി പരാതിയുയർന്നതോടെ കാർഷികവായ്പകൾ ഒറ്റഘട്ടമായി എഴുതിത്തള്ളാൻ തീരുമാനിക്കുകയായിരുന്നു. കർഷകരെടുത്ത വായ്പത്തുക തിരിച്ചടയ്ക്കാൻ ഒറ്റത്തവണയായി പണം കർഷകരുടെ അക്കൗണ്ടിലേക്ക് നൽകാനാണു തീരുമാനം.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

തിരഞ്ഞെടുപ്പിനുമുമ്പ് വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിന്റെ പദ്ധതിയായിരുന്നു കാർഷികവായ്പ എഴുതിത്തള്ളലെന്ന ആരോപണവുമായി കർഷകസംഘടനകൾ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ 2,28,961 കർഷകരുടെ വായ്പത്തുകയായ 4,617. 31 കോടി രൂപ ഒറ്റഘട്ടമായി വിതരണം ചെയ്യുമെന്ന് കുമാരസ്വാമി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts