“ശ്വാസകോശം സ്പോഞ്ചു പോലെയാണ് “ഇനി ആ ശബ്ദമില്ല;മുതിർന്ന മാധ്യമപ്രവർത്തകൻ ഗോപൻ അന്തരിച്ചു.

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍മേധാവിയുമായ എസ് ഗോപന്‍ നായര്‍ (79) അന്തരിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി.

ദില്ലിയിലെ ബത്ര ആശുപത്രിയിൽ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 79 വയസായിരുന്നു. ഇരുപത്തിയൊന്നാമത്തെ വയസിലാണ് ദില്ലി ആകാശവാണിയിൽ വാര്‍ത്താ അവതാരകനായി ചേരുന്നത്. നെഹ്റുവിന്‍റെ മരണം ,ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങിയവ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപൻ ആണ്. രാജ്യം ഉറ്റുനോക്കിയ പല തിരഞ്ഞെടുപ്പ് ഫലങ്ങളും ഗോപന്റെ ശബ്ദത്തിലൂടെ പുറത്തെത്തി.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

40 വര്‍ഷത്തോളം മലയാളം വാര്‍ത്ത വായിച്ച ഗോപൻ ആകാശവാണി മലയാള വിഭാഗം മേധാവിയായിട്ടാണ് ജോലിയിൽ നിന്ന് വിരമിച്ചത്. പിന്നീട്
സര്‍ക്കാരിന്‍റെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കി. ശ്വാസകോശം സ്പോഞ്ചു പോലെയാകും തുടങ്ങിയ പരസ്യങ്ങളിലെ ശബ്ദം ഗോപന്‍റേതാണ്.
തിരുവനന്തപുരം റോസ് കോട്ട് കുടുംബത്തിലെ അംഗമാണ്. രാധയാണ് ഭാര്യ. മകൻ പ്രമോദ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts