മുത്തലാക്ക് ചൊല്ലി ബന്ധം വിഛേദിച്ച യുവാവ്‌ പുനര്‍ വിവാഹം ചെയ്യുന്നത് തടയാന്‍ ആസിഡ് മുഖത്ത് ഒഴിച്ച് ഭാര്യ;3 മക്കളുടെ അമ്മയായ യുവതി പിടിയില്‍.

ബെംഗളൂരു : തലാക്ക് ചൊല്ലി തന്നെയും മക്കളെയും ഒഴിവാക്കുകയും പുതിയ വിവാഹം ചെയ്യാൻ ശ്രമം തുടങ്ങുകയും ചെയ്ത യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് മുൻ ഭാര്യ.

ജയനഗർ ടി ബ്ലോക്കിൽ താമസിക്കുന്ന അഖ്സ പർവീൻ (34) എന്ന യുവതിയാണ് ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്തത്.

തുമക്കുരു സ്വദേശിയായ മുഹമ്മദ് ഹാതിം (35) നെയാണ് യുവതി ആസിഡു കൊണ്ട് ആക്രമിച്ചത്.2006 ആഗസ്റ്റ് 28ന് ജയനഗർ സബ് റജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ദമ്പതിമാർക്ക് ഇപ്പോൾ 3 കുട്ടികൾ ഉണ്ട്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭാര്യക്ക് വേറെ ബന്ധങ്ങളുണ്ട് എന്നാരോപിച്ച് ഹാതിം തലാക്ക് ചൊല്ലിയിരുന്നു.

പുതിയ വിവാഹം ചെയ്യാൻ മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം ചെയ്തിരുന്നു. മക്കളെ കാണാൻ ഹാതിം യുവതിയുടെ വീട്ടിൽ വന്ന സമയത്ത് ശുചി മുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് യുവാവിന്റെ മുഖത്തൊഴിക്കുകയായിരുന്നു.

ഹാതിംനൽകിയ പരാതിയെ തുടർന്ന് അഖ്സയെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

ശാന്ത രാജു എൻ എസ് എന്ന പേരുണ്ടായിരുന്ന വ്യക്തി മതം മാറ്റത്തിന് ശേഷം മുഹമ്മദ് ഹാതിം എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts