ബെംഗളൂരു: അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിൽ ആര്‍സിബിക്കു തോല്‍വി; മുംബൈക് ആദ്യ ജയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖാമുഖം വന്ന ഐപിഎല്‍ പോരാട്ടത്തില്‍ ആറു റൺസിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ ആദ്യ ജയമാണിത്.
അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ 41 പന്തുകളിൽ നിന്ന് ആറു സിക്സും നാലു ബൗണ്ടറികളുമടക്കം 70 റൺസെടുത്ത ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. സീസണില്‍ മുംബൈയുടെ കന്നി ജയമാണിതെങ്കില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ്
ആര്‍സിബി തോല്‍വിയേറ്റുവാങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട മുംബൈ എട്ടു വിക്കറ്റിന് 187 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെയും (70*) ക്യാപ്റ്റന്‍ കോലിയുടെയും (46) ഇന്നിങ്‌സുകള്‍ ആര്‍സിബിയെ ജയത്തിന് തൊട്ടരികില്‍ വരെയെത്തിച്ചു. പാര്‍ഥീവ് പട്ടേലാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. സ്കോർ 67-ൽ എത്തിയപ്പോൾ 22 പന്തിൽ ഒരു സിക്സും നാലു ബൗണ്ടറിയും സഹിതം 31 റൺസെടുത്ത് പാർഥിവ് പട്ടേലും മടങ്ങി.
അഞ്ചു വിക്കറ്റിന് 181 റണ്‍സെടുത്ത് ആര്‍സിബി മല്‍സരം അടിയറവ് വയ്ക്കുകയായിരുന്നു. അവസാന ഓവറിൽ 17 റൺസായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. മലിംഗയുടെ ആദ്യ പന്തു തന്നെ ശിവം ദുബെ സിക്സറിന് പറത്തി. പിന്നീട് നാലു റൺസ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്. അതിനിടെ അവസാന പന്തിൽ ജയിക്കാൻ ആറു റൺസ് വേണമെന്നിരിക്കെ മലിംഗയുടെ പന്ത് നോബോളായിരുന്നു. എന്നാൽ ഇത് അമ്പയർ കണ്ടില്ല. ഇതിനെതിരേ വിരാട് കോലി പ്രതികരിക്കുകയും ചെയ്തു. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റെടുത്തു.
നേരത്തേ മുംബൈ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി നേടാന്‍ സാധിച്ചില്ല. 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. 33 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. ക്യാപ്റ്റന്‍ രോഹിത്തിന് അര്‍ഹിച്ച ഫിഫ്റ്റി രണ്ടു റണ്‍സ് മാത്രം അകലെയാണ് നഷ്ടമായത്. ഉമേഷ് യാദവാണ് മുംബൈ സ്‌കോര്‍ 87ല്‍ നില്‍ക്കെ ഹിറ്റ്മാനെ മടക്കുന്നത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ മുഹമ്മദ് സിറാജ് മികച്ചൊരു ക്യാച്ചിലൂടെയാണ് പുറത്താക്കിയത്.
സൂര്യകുമാര്‍ യാദവ് (38), സൂപ്പര്‍ താരം യുവരാജ് സിങ് (23), ക്വിന്റണ്‍ ഡികോക്ക് (23), എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. ആദ്യ കളിയില്‍ ഡല്‍ഹിക്കെതിരേ ഫിഫ്റ്റിയുമായി മിന്നി സൂപ്പര്‍ താരം യുവരാജ് സിങ് ഈ മല്‍സരത്തിലും മികച്ച രീതിയിലാണ് തുടങ്ങിയത്. ചഹലിനെതിരേ തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ സിക്‌സര്‍ പറത്തിയ യുവി സ്‌റ്റേഡിയത്തെ ഇളക്കി മറിച്ചു. നേരത്തേ 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകളുമായി ലോക റെക്കോര്‍ഡിട്ട യുവി ഈ കളിയിലും ഇതാവര്‍ത്തിച്ചേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നാലാമത്തെ പന്തില്‍ അദ്ദേഹം പുറത്തായി.
14 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താവാതെ 32 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സും മുംബൈയ്ക്കു കരുത്തായി. മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല. നാലോവറില്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത യുസ് വേന്ദ്ര ചഹലാണ് ആര്‍സിബി ബൗളര്‍മാരില്‍ തിളങ്ങിയത്. ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.