ഗീസറിലെ ഗ്യാസ് ലീക്കായി; അമ്മയും മകനും മരിച്ചു 

ബെംഗളൂരു: കുളിമുറിയിലെ ഗീസറിലെ ഗ്യാസ് ലീക്ക് ചെയ്തു, അമ്മയ്ക്കും മകനും ദാരുണാന്ത്യം.

മാഗഡിയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

40 കാരിയായ അമ്മയും 17കാരനായ മകനുമാണ് വിഷവാതകം ശ്വസിച്ച്‌ മരിച്ചത്.

ശോഭ എന്ന 40കാരി വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു.

17കാരനായ മകൻ ദിലീപ് വിദ്യാർത്ഥിയാണ്.

മഗാഡിയിലെ ജ്യോതിനഗറിലാണ് സംഭവം.

ഞായറാഴ്ച വൈകീട്ട് 5.30 നും 6.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോലീസ് വിശദമാക്കുന്നത്.

  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം

ശോഭയുടെ മൂത്തമകളായ ശശികലയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ശശികല തിരികെ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ രണ്ട് പേരെയും കണ്ടെത്തുന്നത്.

വീട്ടിനകത്തെ കുളിമുറിയിലായിരുന്നു ഗീസർ ഘടിപ്പിച്ചിരുന്നത്.

ദിലീപ് കുളിക്കാനായി പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാതെ വന്നതോടെ ശോഭ കുളിമുറിക്ക് അകത്ത് കയറി.

ഈ സമയത്താണ് മകനെ ബോധം കെട്ട നിലയില്‍ കണ്ടെത്തിയത്.

മകനെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരും ബോധംകെട്ട് വീഴുകയായിരുന്നു.

ശശികല ഇരുവരേയും അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം

വീട്ടില്‍ അടുക്കളയിലെ ചെറിയ ജനല്‍ അല്ലാതെ വായുകടക്കാൻ മറ്റ് മാർഗങ്ങള്‍ ഇല്ലാതെ വന്നതാണ് അപകടമുണ്ടാക്കിയതിന് കാരണമെന്നാണ് പോ ലീസ് വിശദമാക്കുന്നത്.

ഗ്യാസ് ഗീസർ ഉപയോഗിക്കുന്നവർ വായുകടക്കാനുള്ള സാഹചര്യം മുറിയില്‍ ഉറപ്പാക്കണമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
[masterslider id="10"]

Related posts

Click Here to Follow Us