ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ബന്നാർഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ വച്ച് ഒരു മലയാളി യുവാവിനു നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ ആണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പങ്കുവചിരിക്കുന്നത്.
അദ്ധേഹത്തിന്റെ പോസ്റ്റ് താഴെ വായിക്കാം.
“സൂക്ഷിക്കുക………..
ഈയിടെ ബന്നാർഘട്ട നാഷണൽ പാർക്കിൽ പോയിരുന്നു. അവിടെ ഉണ്ടായ ഒരു അനുഭവം ആണ് പറയുന്നത്.
അവിടെ ബൈക്ക് പാർക്ക് ചെയ്യാൻ നമ്മൾ 30 രൂപ കൊടുക്കണം (തിരക്കുള്ള ഇടങ്ങളിൽ ഇതിലും കൂടുതൽ വാങ്ങുന്നതിനാൽ അതൊരു പ്രശ്നം ആയി തോന്നിയില്ല) അതും കൊടുത്തു ഞങ്ങൾ ഞങ്ങളുടെ ബൈക്ക് പാർക്ക് ചെയ്തു സൂ കാണുവാൻ പോയി. തിരിച്ചു വന്നപ്പോൾ ഞാൻ എന്റെ ബൈക്ക് എടുത്തു എന്റെ കൂടെ വന്ന അനുജന്റെ ബൈക്കിനടുത്തേക്കു പോയി അവിടെ ചെന്നപ്പോൾ അവന്റ സ്കൂട്ടറിന്റെ സീറ്റ് ഉയർത്താൻ പറ്റാതെ ആയി (അതിൽ ഹെൽമെറ്റ് വച്ചിരുന്നു) പിന്നെ അത് തുറക്കുന്നതിലായി പൂർണ ശ്രദ്ധ. അവസാനം അത് തുറന്നു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ പിറകിൽ വച്ചിരുന്ന എന്റെ വണ്ടിയിൽ നിന്നു കീ മോഷണം പോയിരിക്കുന്നു( മോഷണം എന്ന് പറയുന്നതിന്റെ കാരണം പിന്നാലെ പറയാം).
ആദ്യം ഞങ്ങൾ അവിടെ മുഴുവൻ പരതി എന്നാൽ എവിടെയും കണ്ടില്ല. പിന്നീട് ഞങ്ങൾ സീറ്റ് തുറക്കുന്ന സമയം അവിടെ നിന്നിരുന്ന ഉയരം കുറഞ്ഞു നന്നായി തടിച്ച ഒരു സെക്ക്യൂരിറ്റി പയ്യനോട് ചോദിക്കാൻ തീരുമാനിച്ചു. ആ പയ്യനെ ഓർമ വരാൻ കാരണം ഞങ്ങൾ സീറ്റ് തുറക്കാൻ ശ്രമിക്കുമ്പോൾ അവൻ അവിടെ വരികയും ഞങ്ങളുടെ അടുത്ത് നിൽക്കുകയും ചെയ്ത് കൊണ്ടാണ്. അവനോടു ചോദിച്ചപ്പോൾ അവൻ അറിയില്ല എന്ന് പറഞ്ഞു, വീണ്ടും വീണ്ടും അവൻ അങ്ങനെ തന്നെ പറഞ്ഞു. തുടർന്ന് ഞങ്ങൾ അവിടത്തെ കൗണ്ടറിൽ ബന്ധപ്പെട്ടപ്പോൾ അവിടെ ഉള്ളവർ ഞങ്ങളോട് പറഞ്ഞത് താക്കോൽ നിങ്ങൾ മറന്നു പോയത് അവർ എടുത്തു വച്ചിട്ടുണ്ട് അവർക്കു എന്തെങ്കിലും പണം കൊടുത്താൽ തിരിച്ചു തരാം എന്നാണ്. എന്നാൽ എന്റെ വണ്ടിയിൽ നിന്നും അത് മോഷണം പോയതാണെന്നും ഞങ്ങൾ വണ്ടി ഓടിച്ചു വന്നതാണെന്നും പറഞ്ഞപ്പോൾ, എന്നാൽ പിന്നെ നിങ്ങൾ പോയി കണ്ടു പിടിച്ചോ എന്ന രീതിയിൽ ആയി സംസാരം. അത് വരെ ഹിന്ദി സംസാരിച്ച അവർ പിന്നീട് കന്നഡ മാത്രം ആയി സംസാരം(ഇത്ര നാളിവിടെ താമസിച്ചിട്ടും എനിക്ക് കന്നഡ അത്ര വശമില്ല) ഒടുക്കം ഞങ്ങൾ പാർക്കിംഗ് ഏരിയായിൽ നിന്നിറങ്ങി അടുത്തുള്ള ഒരാളോട് സംസാരിച്ചപ്പോൾ ഇതവരുടെ സ്ഥിരം പരിപാടികൾ ആണെന്ന് പറഞ്ഞു. അയാൾ ഞങ്ങളെ സഹായിക്കാം എന്നു പറഞ്ഞു. ഞങ്ങൾ തിരിച്ചു കൗണ്ടറിൽ എത്തിയപ്പോളേക്കും എന്റെ വൈഫ് ഫോൺ ചെയ്തു പറഞ്ഞു താക്കോൽ കിട്ടി എന്ന്. ഞങ്ങൾ താക്കോൽ കിട്ടിയോ എന്ന് ചോദിച്ചു പോയ ആ പയ്യൻ തന്നെ എന്റെ ഭാര്യയോട് പറഞ്ഞു ചെന്നേക്കുന്നു, ആ താക്കോൽ നിലത്തു കിടക്കുവായിരുന്നു അതിനാൽ അവൻ എടുത്തതെന്നും 100 രൂപ തന്നാൽ തിരിച്ചു തരാം എന്നും. എന്നിട്ടും പണം കിട്ടില്ല എന്ന് കണ്ടപ്പോൾ അത് നിലത്തിട്ട് പൊയ്ക്കളഞ്ഞു. ചുമ്മാ പണം കൊടുത്ത് പോകില്ല എന്ന് മനസ്സിലായപ്പോൾ അവർ താക്കോൽ തിരിച്ചു തന്നതാകണം.
ഇനി മുതൽ അങ്ങോട്ട് പോകുന്ന സുഹൃത്തുക്കൾ സൂക്ഷിക്കുക.”
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.