വലിയ ബുദ്ധിമുട്ട് ഇല്ലാതെ യെശ്വന്ത്പൂരില്‍ നിന്നും ബാനസവാടിയില്‍ പോയി കണ്ണൂര്‍ എക്സ്പ്രസ്സ്‌ പിടിക്കുന്നത്‌ എങ്ങിനെ? ഒരു റെയില്‍വേ ജീവനക്കാരന്‍ നൽകുന്ന ലളിതമായ വഴി.

ബെംഗളൂരു : കണ്ണൂർ എക്സ്പ്രസ് യശ്വന്ത് പുരയിൽ നിന്നും ബാനസവാടിയിലേക്ക് മാറ്റിയത് മലബാറിലേക്കുള്ള യാത്രക്കാരെ കുറച്ചൊന്നുമല്ല കുഴച്ചത്. വളരെയധികം മലയാളികൾ താമസിക്കുന്ന ജാലഹള്ളി, പീനിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബാനസവാടിയിൽ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മെട്രോ സൗകര്യമില്ല, നേരിട്ട് ബസ് സൗകര്യവുമല്ല, ടാക്സി ക്കും ഓട്ടോറിക്ഷകൾക്കുമാണങ്കിൽ കൊല്ലുന്ന നിരക്കും. പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലം എന്ന് വരുമെന്ന് പറയാൻ കഴിയില്ല.എന്നാൽ യെശ്വന്ത്പുരയിൽ നിന്ന് ബാനസ വാടിയാലെത്താൻ ഒരു ലളിതമായ വഴി ഉപദേശിക്കുകയാണ് ഒരു റെയിൽവേ ജീവനക്കാരൻ. അദ്ദേഹത്തിന്റെ പോസ്റ്റ് താഴെ “നിലവിലെ സാഹചര്യത്തിൽ…

Read More

‘സ്വിഗ്ഗി’ രാജസ്ഥാനില്‍ നിന്ന് ബംഗളൂരുവിലേക്ക് 12 മിനിറ്റിൽ ഭക്ഷണം എത്തിക്കാമെന്ന്!!!

ബെംഗളൂരു: സ്വിഗ്ഗിയിലൂടെ ഒരു ഉപഭോക്താവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് ബാംഗ്ലൂരുവില്‍ നിന്ന്. എന്നാല്‍ രജിസ്റ്റർ ആയത്  രാജസ്ഥാനിലെ അതേപേരുള്ള മറ്റൊരു ഹോട്ടലിലും. ഭാര്‍ഗവ് രാജന്‍ എന്നയാളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. രാജസ്ഥാനിലെ പ്രഭാകരന്‍ കെ എന്ന ഡെലിവെറി ബോയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. ഇതില്‍ ഏറ്റവും രസം 12 മിനിറ്റിനുളളില്‍ ഭക്ഷണം എത്തുമെന്ന് ഉപഭോക്താവിന് സ്വഗ്ഗിയില്‍ നിന്ന് സന്ദേശവും ലഭിച്ചു. ഇത് ഭാര്‍ഗവ് തന്നെ തന്‍റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തു. ‘നിങ്ങള്‍ എന്ത് വാഹനമാണ് ഓടിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു പോസ്റ്റ്. പോസ്റ്റ് വൈറലായത്തോടെ സ്വിഗ്ഗി തന്നെ മറുപടിയുമായി എത്തി. ക്ഷമാപണം നടത്തുകയും ഇത്തരത്തിലുളള തെറ്റുകള്‍…

Read More

മലയാളികളോടുള്ള റെയിൽവേയുടെ അവഗണനയ്‌ക്കെതിരെ നിരാഹാരമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാൻ കെ.കെ.ടി.എഫ്.!!

ബെംഗളൂരു: യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയതിനെതിരേ മലയാളി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തെത്തിയപ്പോഴും റെയിൽവേയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. കെ.കെ.ടി.എഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സിറ്റി റെയിൽവേ സ്റ്റേഷനിൽനടത്തിയ ധർണയിൽ നൂറുകണക്കിന് മലയാളികളാണ് പങ്കെടുത്തത്. തീവണ്ടി യശ്വന്ത്പുരയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ദക്ഷിണ-പശ്ചിമ റെയിൽവേക്ക് നിവേദനം നൽകുകയും ചെയ്തു. ഇത് പരിഗണിച്ചില്ലെങ്കിൽ നിരാഹാരമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കെ.കെ.ടി.എഫിന്റെ തീരുമാനം. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. കർണാടയിലെയും കേരളത്തിലെയും മുഴുവൻ എം.പി. മാർക്കും പരാതി നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണ്.  

Read More

ആരോടു പറയാൻ,ആര് കേൾക്കാൻ? ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂർ എക്സ്പ്രസിന്റെ വൈകിയോട്ടം തുടരുന്നു;5 മണിക്കൂറോളം വൈകിയോടുന്ന ട്രെയിൻ ഇന്നലത്തെ യാത്ര ആരംഭിച്ചത് 01:30ന്.

ബെംഗളൂരു: കൊച്ചു വേളി, എറണാകുളം ട്രെയിനുകളുടെ പിന്നാലെ 20 വർഷത്തോളമായി യശ്വന്ത്പുരയിൽ നിന്ന് സർവ്വീസ് നടത്തിയിരുന്ന കണ്ണൂർ എക്സ്പ്രസിനെ പരിമിത സൗകര്യങ്ങർ മാത്രമുള്ള ബാന സവാടിയിലേക്ക് മാറ്റിയത് മലയാളികൾക്കെതിരെയുള്ള റെയിൽവേ യുടെ അവസാനത്തെ “പണി “യാണ് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മലയാളികളുടെ ക്ഷമ പരീക്ഷിച്ചേ അടങ്ങൂ എന്നാണ് റെയിൽവേയുടെ ചില നടപടികളിൽ നിന്ന് മനസ്സിലാകുന്നത്. സ്റ്റേഷൻ മാറ്റിയ ഫെബ്രുവരി 4 മുതൽ ട്രെയിൻ വൈകിയോട്ടം തുടങ്ങിയതാണ് 8 മണിക്ക് യശ്വന്ത് പൂരിൽ നിന്ന് യാത്ര തുടങ്ങിയിരുന്ന ട്രെയിനിന്റെ ബാനസവാടിയിലെ സമയം 08.25 ആയിരുന്നു.എന്നാൽ…

Read More

ബി.ജെ.പി. എം.എൽ.എ.യുടെ വാഹനമിടിച്ച് രണ്ട് ബെംഗളൂരു സ്വദേശികൾ മരിച്ചു.

ബെംഗളൂരു: ബി.ജെ.പി. ജനറൽ സെക്രട്ടറിയും എം.എൽ.എ.യുമായ സി.ടി. രവി സഞ്ചരിച്ച വാഹനമിടിച്ച് രണ്ടുപേർ മരിച്ചു. എം.എൽ.എ.യുടെ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകളിൽ ഇടിക്കുകയും വാഹനങ്ങൾക്കരികിൽനിന്നിരുന്ന രണ്ടുപേരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ബെംഗളൂരു സ്വദേശികളായ ശശി ഗൗഡ (28), സുനിൽ ഗൗഡ (27) എന്നിവരാണ് മരിച്ചത്. കൊല്ലൂർ ക്ഷേത്രദർശനത്തിനുശേഷം ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. അപകടത്തിൽ പരിക്കേറ്റ സി.ടി. രവിയെ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരെ 50 മീറ്ററോളം വാഹനം വലിച്ചിഴച്ചുകൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഡ്രൈവർ അശോകാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചിക്കമഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ കുനിഗൽ ബൈപ്പാസിലെ ഉർക്കെഹള്ളി പാലത്തിലായിരുന്നു…

Read More

യെലഹങ്ക വ്യോമത്താവളത്തിൽ ‘എയ്‌റോ-ഇന്ത്യ’ ഇന്നുമുതൽ; പൊതുജനങ്ങൾക്കുള്ള പ്രവേശന നിബന്ധനകൾ ഇങ്ങനെ..

ബെംഗളൂരു: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി അഞ്ച് ദിവസത്തെ എയ്‌റോ-ഇന്ത്യ എയർ ഷോ ബെംഗളൂരുവിൽ യെലഹങ്ക വ്യോമത്താവളത്തിൽ ഇന്ന് തുടങ്ങും. ഏഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് കേന്ദ്ര സേനയും പോലീസും ചേർന്നാണ് സുരക്ഷ ഒരുക്കുന്നത്. ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലാണ് വ്യോമത്താവളം. 16 കിലോമീറ്റർ ചുറ്റളവിൽ വ്യോമനിയന്ത്രണവും ഏർപ്പെടുത്തി. ബെംഗളൂരു വിമാനത്താവളവും ഭാഗികമായി അടച്ചിടും. പൊതുജനങ്ങൾക്ക് 23 മുതലായിരിക്കും വ്യോമ പ്രദർശനത്തിൽ പ്രവേശനം അനുവദിക്കുന്നത്. 600 രൂപയാണ് പ്രവേശന ഫീസ്. രാവിലെ പത്ത് മുതൽ 12 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ചുവരെയുമായിരിക്കും വിമാനങ്ങളുടെ അഭ്യാസ പ്രകടനം. അഞ്ചു…

Read More

പരിശീലനപ്പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്..

ബെംഗളൂരു: വ്യോമസേനയുടെ എയ്‌റോബാറ്റിക്‌സ് സംഘമായ സൂര്യകിരണിന്റെ രണ്ട് ജെറ്റ് വിമാനങ്ങൾ പരിശീലനപ്പറക്കലിനിടെ കുട്ടിയിടിച്ച് മൂന്ന് പൈലറ്റുമാരിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യെലഹങ്ക വ്യോമത്താവളത്തിന് പുറത്ത് ന്യൂടൗൺ ഐ.എസ്.ആർ.ഒ. ലേഔട്ടിന് സമീപം തിങ്കളാഴ്ച രാവിലെ 11.50-ഓടെയാണ് വിമാനങ്ങൾ തകർന്നുവീണത്. ഇന്ന് ആരംഭിക്കുന്ന പ്രശസ്തമായ എയ്റോ ഇന്ത്യ എയർഷോയുടെ ഭാഗമായിരുന്നു പരിശീലനപ്പറക്കൽ. വ്യോമസേനയുടെ അഭിമാനമായ സൂര്യകിരൺ എയ്‌റോബാറ്റിക്സ് സംഘത്തിലെ ഹോക്ക് ട്രെയിനർ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സൂര്യകിരണിൻറെ ഒമ്പത് വിമാനങ്ങളാണ് പരിശീലനം നടത്തിയത്. അപകടം നടക്കുമ്പോൾ വിമാനങ്ങൾ മണിക്കൂറിൽ 400മുതൽ 500 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മുകളിലും…

Read More

ബന്നാർഘട്ട നാഷണൽ പാർക്കിൽ വച്ച് മലയാളി യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവം!

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ബന്നാർഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ വച്ച് ഒരു മലയാളി യുവാവിനു നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ ആണ് അദ്ദേഹം തന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വഴി പങ്കുവചിരിക്കുന്നത്. അദ്ധേഹത്തിന്റെ പോസ്റ്റ്‌ താഴെ വായിക്കാം. “സൂക്ഷിക്കുക……….. ഈയിടെ ബന്നാർഘട്ട നാഷണൽ പാർക്കിൽ പോയിരുന്നു. അവിടെ ഉണ്ടായ ഒരു അനുഭവം ആണ് പറയുന്നത്. അവിടെ ബൈക്ക് പാർക്ക്‌ ചെയ്യാൻ നമ്മൾ 30 രൂപ കൊടുക്കണം (തിരക്കുള്ള ഇടങ്ങളിൽ ഇതിലും കൂടുതൽ വാങ്ങുന്നതിനാൽ അതൊരു പ്രശ്നം ആയി തോന്നിയില്ല) അതും കൊടുത്തു ഞങ്ങൾ ഞങ്ങളുടെ ബൈക്ക് പാർക്ക്‌ ചെയ്തു സൂ…

Read More
Click Here to Follow Us