ചിക്കമംഗലൂര്‍ വനമേഖലയില്‍ വച്ച് കാണാതായ ബൈക്ക് റൈഡര്‍ സന്ദീപിനെ കാമുകിക്ക് ഒപ്പം മുംബൈയില്‍ കണ്ടെത്തി;നവംബര്‍ 25 മുതല്‍ കാണാതായ സന്ദീപ്‌ കളിച്ചത് കുടുംബത്തെയും നാട്ടുകാരെയും പറ്റിക്കാനുള്ള നാടകം.

ബെംഗളൂരു: ശിവമോഗ്ഗയിലേക്ക് പോകുകയായിരുന്ന മലയാളി യുവാവിനെ ചിക്കമംഗലൂര്‍ വന മേഖലയില്‍ വച്ച് കാണാതാകുന്നത് കഴിഞ്ഞ മാസം 25 ന് ആണ്.കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയില്‍ മാനേജര്‍ ആയ 34 കാരന് സന്ദീപിന്  ഭാര്യയും കെ ജി യില്‍ പഠിക്കുന്ന ഒരു മകളും ഉണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരള-കര്‍ണാടക പോലീസ് ഈ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു,എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം,സന്ദീപിനെ നാട്ടുകാരി ആയ കാമുകിക്ക് ഒപ്പം മുംബൈയില്‍ ഒരു ലോഡ്ജില്‍  കണ്ടെത്തുകയായിരുന്നു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

സന്ദീപ്‌ മുങ്ങിയതിനു ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൂടെ ജോലി ചെയ്തിരുന്ന യുവതിയെയും കാണാതാവുകയായിരുന്നു.മംഗലാപുരത്ത്  ഒരു പി ജി യില്‍ താമസിച്ച സന്ദീപ്‌ യുവതി വന്നതിനു ശേഷം മുംബൈയിലെ ലോഡ്ജിലേക്ക് മാറുകയായിരുന്നു.

സന്ദീപ്‌ മംഗലാപുരം വഴി മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു ,സന്ദീപിനെ കാണാതായി രണ്ടാഴ്ച്ചക്ക് ശേഷം യുവതിയിയെയും വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു.യുവതിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഡിസംബര്‍ 10 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സന്ദീപിനെയും യുവതിയെയും ഇന്ന് കോഴിക്കോട് എത്തിച്ചു കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

കുടുംബത്തെയും നാട്ടുകാരെയും പറ്റിച്ച് കൂടെ ജോലി ചെയ്ത പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാനുള്ള സന്ദീപിന്റെ നാടകത്തിന്റെ ഭാഗമായിരുന്നു ബൈക്ക് യാത്രയും കാണാത്തവലും എല്ലാം എന്ന് വിശ്വസിക്കേണ്ടി ഇരിക്കുന്നു.

http://h4k.d79.myftpupload.com/archives/26705

http://h4k.d79.myftpupload.com/archives/26705

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts