ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് പുതിയ പദ്ധതിയുമായി സർക്കാർ

ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് വീടും സ്ഥലവും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. റവന്യൂ വകുപ്പ് ആരംഭിച്ച ‘ഹലോ റവന്യൂ മന്ത്രി- 72 മണിക്കൂറിൽ പെൻഷൻ വീട്ടുപടിക്കൽ’ എന്ന ഹെൽപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, ആസിഡ് ആക്രമണത്തിന് ഇരയായവർ കടുത്ത മാനസിക സംഘർഷത്തിനും സമൂഹത്തിന്റെ തിരസ്‌കരണത്തിനും വിധേയരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

അവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായതിനാൽ തന്നെ അവരുടെ പ്രതിമാസ പെൻഷൻ 3,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുമെന്നും ഇതിന് പുറമെ അവർക്ക് സ്ഥലവും വീടും നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ അവർക്ക് അന്തസ്സോടെ ജീവിതം നയിക്കാൻ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ സ്വയം തൊഴിലിന് 5 ലക്ഷം രൂപ വരെ ധനസഹായവും നൽകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
[masterslider id="10"]

Related posts