2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടക രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കും

ബെംഗളൂരു : കർണാടകയെ രണ്ടായി വിഭജിക്കുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ 50 പുതിയ സംസ്ഥാനങ്ങൾ ഉണ്ടാകുമെന്നും വടക്കൻ കർണാടകയ്ക്ക് പ്രത്യേക സംസ്ഥാന രൂപീകരണത്തിന്റെ വക്താവും ബിജെപി മന്ത്രിയുമായ ഉമേഷ് കട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യത്തിൽ മുൻകൈയെടുക്കുമെന്നും ഉമേഷ് കട്ടി കൂട്ടിച്ചേർത്തു. കർണാടകയിലെ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ, വനം മന്ത്രിയായ ഉമേഷ് കട്ടി ബുധനാഴ്ച ബെലഗാവി ബാർ അസോസിയേഷൻ പരിപാടിയിൽ പ്രസ്താവന നടത്തി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. “അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത്…

Read More

ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് പുതിയ പദ്ധതിയുമായി സർക്കാർ

ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് വീടും സ്ഥലവും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. റവന്യൂ വകുപ്പ് ആരംഭിച്ച ‘ഹലോ റവന്യൂ മന്ത്രി- 72 മണിക്കൂറിൽ പെൻഷൻ വീട്ടുപടിക്കൽ’ എന്ന ഹെൽപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, ആസിഡ് ആക്രമണത്തിന് ഇരയായവർ കടുത്ത മാനസിക സംഘർഷത്തിനും സമൂഹത്തിന്റെ തിരസ്‌കരണത്തിനും വിധേയരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായതിനാൽ തന്നെ അവരുടെ പ്രതിമാസ പെൻഷൻ 3,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുമെന്നും ഇതിന് പുറമെ അവർക്ക്…

Read More

ലിംഗായത്ത് സന്യാസിയുടെ 30% കൈക്കൂലി ആരോപണം അസൂയ കൊണ്ടാണെന്ന് കർണാടക മന്ത്രി

ബെംഗളൂരു : മഠങ്ങൾക്കുള്ള ഗ്രാന്റിൽ അനുവദിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 30% നൽകണമെന്ന് ആരോപിച്ച ലിംഗായത്ത് സന്യാസി ദിംഗലേശ്വര സ്വാമിക്കെതിരെ കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സിസി പാട്ടീൽ ആഞ്ഞടിച്ചു. സ്വാമിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞ മന്ത്രി പാട്ടീൽ, സ്വാമി മൂന്ന് ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്നും മറ്റൊരു മഠത്തിന് സർക്കാർ ഗ്രാന്റ് ലഭിച്ചതിൽ വിഷമിച്ചാണ് താൻ ആരോപണം ഉന്നയിച്ചതെന്നും ആരോപിച്ചു. ഗഡഗിലെ തോന്തദാര്യ മഠത്തിന് 202 കോടി അനുവദിച്ചതിൽ അസൂയപ്പെട്ടാണ് സ്വാമിജി ഈ ആരോപണം ഉന്നയിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹുബ്ബാലിയിലെ മൂരുസാവീര മഠത്തിന്റെ പിൻഗാമിയാകാൻ അദ്ദേഹം…

Read More
Click Here to Follow Us