2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടക രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കും

ബെംഗളൂരു : കർണാടകയെ രണ്ടായി വിഭജിക്കുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ 50 പുതിയ സംസ്ഥാനങ്ങൾ ഉണ്ടാകുമെന്നും വടക്കൻ കർണാടകയ്ക്ക് പ്രത്യേക സംസ്ഥാന രൂപീകരണത്തിന്റെ വക്താവും ബിജെപി മന്ത്രിയുമായ ഉമേഷ് കട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യത്തിൽ മുൻകൈയെടുക്കുമെന്നും ഉമേഷ് കട്ടി കൂട്ടിച്ചേർത്തു.

കർണാടകയിലെ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ, വനം മന്ത്രിയായ ഉമേഷ് കട്ടി ബുധനാഴ്ച ബെലഗാവി ബാർ അസോസിയേഷൻ പരിപാടിയിൽ പ്രസ്താവന നടത്തി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

“അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് 50 ലധികം സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെടുമെന്ന ഒരു ചർച്ച സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യുന്നുണ്ട്. കർണാടകയിലുടനീളം വ്യാപിച്ചുകിടക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വടക്കൻ കർണാടകയും ഒരു പ്രത്യേക സംസ്ഥാനമായി മാറുമെന്ന് ഉറപ്പാണ്. 2024ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കും. മഹാരാഷ്ട്ര മൂന്നായും കർണാടക രണ്ടായും ഉത്തർപ്രദേശ് നാല് സംസ്ഥാനമായും മാറുമെന്നും കട്ടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts