രോഗം ബാധിച്ച പിഞ്ചുകുഞ്ഞിന് സൗജന്യ ചികിത്സ ഒരുക്കി മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: കാഴ്ച വൈകല്യവും മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങളും ബാധിച്ച പിഞ്ചുകുഞ്ഞിന് രണ്ടു മണിക്കൂറിനുള്ളിൽ സൗജന്യ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

മൈസൂരിൽ നിന്ന് ബൊമ്മൈ തന്റെ ആർടി നഗറിലെ വസതിയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ബെലഗാവിയിൽ നിന്നും തന്റെ കൈക്കുഞ്ഞായ കൃഷ്ണവേണിയെ വഹിച്ചുകൊണ്ട് വന്ന ശങ്കരമ്മയെ കണ്ടതോടെയാണ് അദ്ദേഹം വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി നൽകിയത്.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

കുഞ്ഞിന്റെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ താങ്ങാനാവുന്നില്ലെന്ന് പറഞ്ഞു കരഞ്ഞ അമ്മയെ കണ്ടത്തൊടെ രണ്ട് മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ധാർവാഡിലെ എസ്ഡിഎം ആശുപത്രിക്ക് കത്തയച്ചു. ചികിത്സയുടെ മുഴുവൻ ചെലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലായിരിക്കുമെന്നും കുഞ്ഞിന് വേണ്ട ചികിത്സ നൽകണമെന്നും ആശുപത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts