അധ്യാപകന്റെ മുഖത്ത് അടിച്ചതിൽ അന്വേഷണ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ബെംഗളൂരു: കോളേജ് പ്രിൻസിപ്പലിന്റെ മുഖത്ത് ജെഡിഎസ് എംഎൽഎ അടിച്ചതുമായി ബന്ധപ്പെട്ട വിശദീകരണത്തിൽ അതൃപ്തി ഉള്ളതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കമ്പ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ്   പ്രിൻസിപ്പലിനെ മർദ്ദിച്ചത്. പ്രിൻസിപ്പലിന്റെ പരാതിയിൽ കർണാടക വിദ്യാഭ്യാസ വകുപ്പ്  അന്വേഷണം തുടങ്ങി. മാണ്ഡ്യ കൃഷ്ണരാജ സർക്കാർ ഐടിഐ കോളേജിൻറെ നവീകരിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

ഉദ്ഘാടന വേളയിൽ, ലബോറട്ടറിയിലെ പ്രവർത്തനത്തെക്കുറിച്ച് പ്രിൻസിപ്പൽ നാഗാനന്ദ് വ്യക്തമായി വിശദീകരിക്കാത്തതാണ് എം ശ്രീനിവാസിനെ ചൊടിപ്പിച്ചത്. അധ്യാപകരും പ്രാദേശിക നേതാക്കളും നോക്കി നിൽക്കേ പ്രൻസിപ്പലിൻറെ മുഖത്ത് രണ്ട് തവണ തല്ലുകയും ഉറക്കെ ശകാരിക്കുകയും ചെയ്തു.

എന്നിട്ടും ദേഷ്യം തീരാതെ വീണ്ടും തല്ലാൻ നോക്കിയപ്പോൾ എംഎൽഎ യെ മാണ്ഡ്യയിലെ പ്രാദേശിക നേതാക്കൾ ചേർന്നാണ് പിന്തിരിപ്പിച്ചത്. മികച്ച അക്കാദമിക്ക് റെക്കോർഡുള്ള അധ്യാപകനാണ് മർദ്ദനമേറ്റ നാഗാനന്ദ്. സർക്കാർ അധ്യാപക സംഘടന വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയതോടെ സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts