ഗുജറാത്തിനെതിരെ കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. പരാജയം ഉറപ്പിച്ചിടത്തുനിന്നാണ് കെകെആര്‍ ആവേശകരമായ ജയം സ്വന്തമാക്കിയത്.

ഗുജറാത്ത് ഉയര്‍ത്തിയ 205. റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 21 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കു സിംഗാണ് ടീമിനെ ജയത്തിലെത്തിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ യഷ് ദയാലിന്റെ അഞ്ച് പന്തും സിക്‌സര്‍ പറത്തിയാണ് റിങ്കു സിംഗ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആവേശകരമായ ജയത്തിലേക്ക് ടീമിനെ നയിച്ചത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

83 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരുടെ ഇന്നിംഗ്‌സും ജയത്തില്‍ നിര്‍ണായകമായി. മത്സരത്തില്‍ റാഷിദ് ഖാന്‍ ഹാട്രികും സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം പതിയെയായിരുന്നു. ശുഭ്മാന്‍ ഗില്‍-സായ് സുദര്‍ശന്‍ സഖ്യം 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വിജയ് ശങ്കറുടെ ഇന്നിംഗ്‌സാണ് ടീം സ്‌കോര്‍ 200 കടത്തിയത്. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts