യാത്രക്കാരന്റെ കാലിലൂടെ കയറി ഇറങ്ങി ബിഎംടിസി ബസ്

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ യശ്വന്ത്പൂർ സർക്കിളിൽ യാത്രക്കാരന്റെ കാലിൽ കൂടി കയറി ഇറങ്ങി ബിഎംടിസി ബസ്. ഉഡുപ്പി സ്വദേശിയായ രവി അടുത്തിടെയാണ് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തിയത്. മജസ്റ്റിക് ഏരിയയിലേക്ക് യാത്ര ചെയ്യാനാണ് ഉദ്ദേശിച്ച് രവി വെള്ളിയാഴ്ച രാത്രിയാണ് യശ്വന്ത്പുരിലെത്തിയത്. .

തൊട്ടുപിന്നാലെ വന്ന ഒരു ബിഎംടി ബസിന്റെ മുൻവശത്തെ വാതിൽ തുറന്ന് ബസിലേക്ക് കയറാൻ രവി ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് ഓടിച്ചു. പിൻചക്രങ്ങൾ രവിയുടെ കാലുകൾക്ക് മുകളിലൂടെ പാഞ്ഞുകയറി രവിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ രവിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്ത് ബസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us