ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിക്ക് സർക്കാർ ജോലി ഉറപ്പ് നൽകി മുഖ്യമന്ത്രി

ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിക്ക് സർക്കാർ ജോലി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച ഉറപ്പ് നൽകി. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബൊമ്മൈയെ ആർടി നഗറിലെ വസതിയിൽ ചെന്ന് കണ്ടു. “സർക്കാർ ജോലി ആവശ്യപ്പെട്ടാണ് പെൺകുട്ടി എന്റെ അടുത്ത് വന്നത്. കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ അവൾക്ക് ജോലി നൽകാൻ ഞാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചതായി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുവതിക്ക് സർക്കാർ ജോലി നൽകുന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറി വന്ദിത ശർമയുമായി നേരിട്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവതിക്ക്…

Read More

ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് പുതിയ പദ്ധതിയുമായി സർക്കാർ

ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് വീടും സ്ഥലവും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. റവന്യൂ വകുപ്പ് ആരംഭിച്ച ‘ഹലോ റവന്യൂ മന്ത്രി- 72 മണിക്കൂറിൽ പെൻഷൻ വീട്ടുപടിക്കൽ’ എന്ന ഹെൽപ്പ് ലൈൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, ആസിഡ് ആക്രമണത്തിന് ഇരയായവർ കടുത്ത മാനസിക സംഘർഷത്തിനും സമൂഹത്തിന്റെ തിരസ്‌കരണത്തിനും വിധേയരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായതിനാൽ തന്നെ അവരുടെ പ്രതിമാസ പെൻഷൻ 3,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുമെന്നും ഇതിന് പുറമെ അവർക്ക്…

Read More
Click Here to Follow Us