ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിക്ക് സർക്കാർ ജോലി ഉറപ്പ് നൽകി മുഖ്യമന്ത്രി

ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിക്ക് സർക്കാർ ജോലി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച ഉറപ്പ് നൽകി. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബൊമ്മൈയെ ആർടി നഗറിലെ വസതിയിൽ ചെന്ന് കണ്ടു.

“സർക്കാർ ജോലി ആവശ്യപ്പെട്ടാണ് പെൺകുട്ടി എന്റെ അടുത്ത് വന്നത്. കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ അവൾക്ക് ജോലി നൽകാൻ ഞാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചതായി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുവതിക്ക് സർക്കാർ ജോലി നൽകുന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറി വന്ദിത ശർമയുമായി നേരിട്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

യുവതിക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നൽകാൻ കഴിയുമോയെന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധിക്കുമെന്നും ബൊമ്മൈ പറഞ്ഞു. 2022-23 ബജറ്റിൽ ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകൾക്കുള്ള പെൻഷൻ 3000 രൂപയിൽ നിന്ന് 10,000 രൂപയായി ബൊമ്മൈ ഉയർത്തി. ഇരയുടെ കുടുംബത്തിന്റെ അവസ്ഥ അനുസരിച്ച് ഇത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഒരു വീടു പണിയാൻ സഹായിക്കാനും ഇരയായ പെൺകുട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ദരിദ്രർക്കായി ഞങ്ങൾ നഗരത്തിൽ 40,000 ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നു. ഈ ഫ്‌ളാറ്റുകളിൽ ഒന്ന് അവർക്ക് നൽകാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഭവന മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
[masterslider id="10"]

Related posts