സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റ വില കൂട്ടി; പാചക വാതകം വീട്ടിലെത്തിക്കാൻ മുടക്കേണ്ടി വരുന്നത് 1000 രൂപയോളം

ബെം​ഗളുരു: സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില ഉയർന്ന് (14.2) 941 രൂപയായി. വീട്ടിലെത്തിക്കാനുള്ള കമ്മീഷനും കൂടി ചേർക്കുമ്പോളൾ ഇത് 1000 രൂപയോളമാകും. നികുതികൾക്ക് പുറമേ ബോട്ലിങ് പ്ലാന്റിൽ നിന്നുള്ള ചരക്ക് കൂലി കൂടി ചേർത്താണ് അന്തിമ വില നിശ്ചയിക്കുന്നത്.

Read More

സവാളവില കുത്തനെ ഇടിഞ്ഞു; ദുരിതത്തിലായി കർഷകർ

ബെം​ഗളുരു: സവാള മൊത്തവില 5 രൂപവരെ ഉണ്ടായിരുന്നത് ഇടിഞ്ഞ് 1 രൂപ എന്ന നിലയിലേക്കെത്തി. മുടക്കു മുതൽ പോലും തിരിച്ച് കിട്ടാതെ വിഷമിക്കുകയാണ് കർഷകർ. മഹാര്ഷ്ട്രയിൽ നിന്ന് സവാള വരവ് കുത്തനെ കൂടുകയും ചെയ്തു. അതേ സമയം നഷ്ടത്തിലായ തക്കാളി വില ഉയർന്ന് 20 – 25 എന്ന രൂപയിലേക്കെത്തി, പക്ഷേ മൊത്തവിപണിയിൽ വില ഇപ്പോഴും 8 രൂപതന്നെയാണെന്നും ഇടനിലക്കാരാണ് ലാഭം കൊയ്യുന്നതെന്നും കർഷകർ പറയുന്നു.

Read More

കാണികളെ അമ്പരപ്പിച്ച് ടിനി ടോമിന്റെ മകൻ വേദി കീഴടക്കി.

കൊച്ചി: നമ്മുടെ പ്രിയപ്പെട്ട നടനായ ടിനി ടോമിന്റെ മകൻ ആദമിന് അച്ഛന്റെ കലാവാസന ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്, കൊച്ചിയിൽ നടന്ന ജിലാ കലോത്സവം എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ പ്രത്യേക ജൂറി പുരസ്‌ക്കാരം ആദം സ്വന്തമാക്കി, മികച്ച നാടകമായി തിരഞ്ഞെടുത്ത “വാശി” യിലെ പ്രധാന കഥാപാത്രമായ മുക്കുവാനായാണ് ആദം അഭിനയ മികവ് കാഴ്ചവച്ചിരിക്കുന്നത്, പിതാവിന്റെ കഴിവുകൾ അതേ പോലെ കിട്ടിയിട്ടുണ്ടെന്ന് പറയത്തക്ക വിധത്തിലായിരുന്നു ആദമിന്റെ പ്രകടനം, കളമശ്ശേരി രാജഗിരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദം, അമ്മ രൂപയും കലോത്സവവേദിയിൽ ഉണ്ടായിരുന്നു, മോണോആക്ട് മത്സരത്തിന്…

Read More

ബാംഗ്ലൂർ മ്യൂസിക് കഫേ ക്രിസ്മസ് കാരൾഗാനമത്സരം നടത്തുന്നു.

ബാംഗ്ലൂർ മ്യൂസിക് കഫേ ക്രിസ്മസ് കാരൾഗാനമത്സരം ബെംഗളൂരു: ക്രിസ്മസ് ആഘോഷനാളുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പ്രധാന ഘടകമാണല്ലോ കരോൾഗാനം, ക്രിസ്മസിന് മധുരം കൂട്ടുവാൻ ബംഗ്ലൂർ മ്യൂസിക് കഫേ സംഘടിപ്പിക്കുന്ന കരോൾഗാന മത്സരം ഡിസംബർ 16ന് ഞായറാഴ്ച കല്യാൺനഗറിലുള്ള സെന്റ്‌ വിൻസെന്റ് പള്ളോട്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്, മത്സരത്തിൽ വിജയികളാകുന്നവർക്ക് ബംഗ്ലൂർ മ്യൂസിക് കഫേ നൽകുന്ന റോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും നൽകുന്നതായിരിക്കും, ആദ്യ 3 സ്ഥാനങ്ങളിൽ നേടുന്ന ടീമിന്റെ കരോൾഗാനങ്ങൾ മലയാളത്തിലെ പ്രമുഖ ചാനലിൽ ക്രിസ്മസ് ദിനത്തിൽ സംപ്രേഷണം…

Read More

കൈക്കൂലി; രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൗൺ പ്ലാനിങ് അസിസ്റ്റന്റ് ഡയറക്ടർ രംഗസ്വാമിയും, അസിസ്റ്റന്റ് എൻജിനീയർ ശ്രീനിവാസ ഗൗഡയുമാണ് കുടുങ്ങിയത്.

Read More

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത് നമ്മ ബെംഗളുരുവില്‍;തൊട്ടു പിന്നില്‍ മുംബൈയും ഡല്‍ഹിയും;ഉയര്‍ന്ന ശമ്പളം കിട്ടുന്നത് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ആണെന്നത് വെറും തെറ്റിദ്ധാരണ;ലിങ്ക്ഡിന്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ.

ബെംഗളുരു: നമ്മുടെ  രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത് നമ്മ ബെംഗളുരുവില്‍ ആണെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.ലിങ്ക്ഡിന്‍ നടത്തിയ പഠനത്തില്‍  മുംബൈയും ഡല്‍ഹിയും തൊട്ടുപിന്നിലുണ്ട്. പ്രതിവര്‍ഷം ബെംഗളുരുവില്‍ നല്‍കുന്നത് ശരാശരി 11,67,337 രൂപയാണ്. മുംബൈയിലാകട്ടെ ഇത് 9,03,929രൂപയും ഡല്‍ഹിയില്‍ 8,99,486 രൂപയുമാണ്. ഹൈദരാബാദില്‍ 8,45,574 രൂപ നല്‍കുമ്പോള്‍ ചെന്നൈയിലിത് 6,30,920 രൂപയാണ്. ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് മേഖലയിലെ ജോലിക്കാണ് ഉയര്‍ന്ന വേതനം നല്‍കുന്നത്. പ്രതിവര്‍ഷം 15 ലക്ഷം രൂപയോളംവരും. സോഫ്റ്റ് വെയര്‍മേഖലയിലെ ജോലിക്ക് 12 ലക്ഷവും കണ്‍സ്യൂമര്‍ മേഖലയിലെ ജോലിക്ക് ഒമ്പത് ലക്ഷവുമാണ് ശരാശരി പ്രതിവര്‍ഷം…

Read More

വാക്കിടോക്കി കർഷകർക്ക് നൽകാൻ വനംവകുപ്പിന്റെ തീരുമാനം

ബെം​ഗളുരു: വന്യമൃ​ഗങ്ങളെ കൊണ്ട് ജീവിതം ദുസഹമായ കർഷകർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനിച്ചതായി വനം വകുപ്പ്. ചാമരാജ് ന​ഗർ ജില്ലയിലെ വ്നയജീവി സങ്കേതമായ എംഎം ഹിൽസിലാണ് വാക്കി ടോക്കി നൽകുക. മൊബൈൽ ഫോണുകൾക്ക് റേഞ്ച് ലഭിക്കാത്ത പ്രദേശമായതിനാൽ ഇവിടെ കർഷകരും വനംവകുപ്പ് ജീവനക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാണ് വാക്കിടോക്കി നൽകുന്നത്.

Read More

കഞ്ചാവ് പരാമർശം; വിവാദങ്ങളുടെ തോഴൻ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് ഹാജരായില്ല: ചതുർമാസ പൂജക്കായി യാത്രയിലെന്ന് മഠംവക വിശദീകരണം

ബെം​ഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് പോലീസ് മുന്നാകെ ഹാജരായില്ല. ചതുർമാസ പൂജകൾക്കായി സ്വാമി യാത്രയിലാണെന്നാണ് മഠം വക വിശദീകരണം. ബിഡദി ആശ്രമ അന്തേവാസിയായിരുന്ന യുഎസ് പൗരത്വമുള്ള ഇന്ത്യൻ വനിതയെ  5 വർഷം ലൈം​ഗികമായി പീഡിപ്പിച്ചെന്ന കേസ് നിലവിൽ നിത്യാനന്ദ നേരിട്ട് കൊണ്ടിരിക്കുകയാണ്. പ്രശസ്ത നടിയുമൊത്തുള്ള ലൈം​ഗിക വീഡിയോയും നേരത്ത വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

Read More

റാ​ഗി പാടത്തിന് കാവൽ കിടന്ന കർഷകന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണ മരണം

ബെം​ഗളുരു: കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.വന്യമൃ​ഗങ്ങൾ ഇറങ്ങുന്നത് തടയാൻ കാവൽ കിടന്ന കനകപുര താലൂക്കിലെ കർഷകനായ തമ്മ​ഗൗഡയാണ് മരിച്ചത്. റാ​ഗിപാടത്തിന് കാവൽ കിടന്ന തമ്മ​ഗൗഡ ആനയുെട അലർച്ച കേട്ട് ടോർച്ച് അടി്ച്ചതോടെ ആന ഇയാളുടെ നേർക്ക് തിരിയുകയായിരുന്നു, ആനയുടെ ചവിട്ടേറ്റ തമ്മ​ഗൗഡ തൽക്ഷണം മരിച്ചു.

Read More

ഭക്തര്‍ ചെറുത്തു,കോടതി എതിര്‍ത്തു;ശബരിമലയിലെ നിരോധനാജ്ഞ തുടരുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവ്;നിരോധനാജ്ഞ പിന്‍വലിച്ചു.

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേയാണ് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലയിലാണ്  നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്. നിലവില്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥയില്ല. പ്രതിഷേധക്കാരുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടെങ്കിലും അവര്‍ പ്രകോപനപരമായ രീതിയിലേക്ക് സമരം മാറ്റിയിട്ടില്ല. സന്നിധാനത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ എല്ലാം തന്നെ ഉടന്‍ മാറ്റണം. നിയന്ത്രണങ്ങള്‍ പഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പന്പ– നിലയ്ക്കല്‍ റൂട്ടില്‍ ഒരു തരത്തിലുള്ള…

Read More
Click Here to Follow Us