കാണികളെ അമ്പരപ്പിച്ച് ടിനി ടോമിന്റെ മകൻ വേദി കീഴടക്കി.

കൊച്ചി: നമ്മുടെ പ്രിയപ്പെട്ട നടനായ ടിനി ടോമിന്റെ മകൻ ആദമിന് അച്ഛന്റെ കലാവാസന ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്, കൊച്ചിയിൽ നടന്ന ജിലാ കലോത്സവം എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ പ്രത്യേക ജൂറി പുരസ്‌ക്കാരം ആദം സ്വന്തമാക്കി, മികച്ച നാടകമായി തിരഞ്ഞെടുത്ത “വാശി” യിലെ പ്രധാന കഥാപാത്രമായ മുക്കുവാനായാണ് ആദം അഭിനയ മികവ് കാഴ്ചവച്ചിരിക്കുന്നത്,

പിതാവിന്റെ കഴിവുകൾ അതേ പോലെ കിട്ടിയിട്ടുണ്ടെന്ന് പറയത്തക്ക വിധത്തിലായിരുന്നു ആദമിന്റെ പ്രകടനം, കളമശ്ശേരി രാജഗിരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദം, അമ്മ രൂപയും കലോത്സവവേദിയിൽ ഉണ്ടായിരുന്നു, മോണോആക്ട് മത്സരത്തിന് കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു, എന്നാൽ ഈ വർഷം അഭിനയം തെളിയിക്കുവാൻ വേണ്ടി നാടകത്തിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു എന്ന് ആദം പറഞ്ഞു, നാടകത്തിൽ മകന്റെ അഭിനയം മികച്ചതായിരുന്നുവെന്ന് അമ്മയും അഭിപ്രായപ്പെട്ടു, ടിനി എന്ന നടനെപോലെ ഇല്ലെങ്കിൽ അതിനെക്കാളും നല്ല നടനായും, നല്ല വേഷങ്ങൾ ചെയ്യുവാനും സാധിക്കട്ടെ, ഇനിയും ഒരുപാട്‌ വേദികളിലും, സിനിമകളിലും ആദം താരമാവട്ടെ എന്ന് ഈ നിമിഷത്തിൽ ബംഗലൂരു വാർത്തയും ആഗ്രഹിക്കുന്നു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts