ഭാര്യയും വീട്ടുകാരും പീഡിപ്പിച്ചു ; നഗരത്തിൽ മറ്റൊരു ആത്മഹത്യ കൂടി; ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി പോലീസുകാരന്

ബംഗലൂരു: ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ഐടി ജീവനക്കാരന്‍ ജീവനൊടുക്കിയത് ചര്‍ച്ചയാകുന്നതിനിടെ മറ്റൊരു യുവാവും ബംഗലൂരുവില്‍ ജീവനൊടുക്കി.

33കാരനായ തിപ്പണ്ണ അലുഗുര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

ഒരു പേജില്‍ ആത്മഹത്യ കുറിപ്പും ഇയാള്‍ എഴുതിവെച്ചിട്ടുണ്ട്.

വിജയപുര ജില്ല സ്വദേശിയാണ് തിപ്പണ്ണ. ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍വതി എന്ന യുവതിയെ വിവാഹം ചെയ്തത്. പാര്‍വതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി കന്നഡയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

ഡിസംബര്‍ 12ന് ഫോണില്‍ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ. തന്റെ ഔദ്യോഗിക വാഹനം ഹുസ്‌കുര്‍ റെയില്‍വേ സ്റ്റേഷന് അരികിലായി പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കണമെന്നും സഹപ്രവര്‍ത്തകനോട് ആത്മഹത്യക്കുറിപ്പില്‍ ഇയാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

മകന്റെ മരണത്തെ തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പാര്‍വതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
[masterslider id="10"]

Related posts