സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രാധാന്യം നൽകാൻ ലക്ഷ്യം; സർജാപുരയിൽ ആയിരം ഏക്കറിൽ ‘സ്വിഫ്റ്റ് സിറ്റി’ നടപ്പാക്കാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു : ബെംഗളൂരുവിലെ സർജാപുരയിൽ ‘സ്വിഫ്റ്റ് സിറ്റി’ (സ്റ്റാർട്ടപ്പ്, വർക്ക് സ്പെയിസ്, ഇന്റലിജൻസ്, ഫിനാൻസ്, ടെക്‌നോളജി സിറ്റി) സ്ഥാപിക്കാൻ കർണാടക സർക്കാർ.

നഗരത്തിൽ ഇലക്‌ട്രോണിക് സിറ്റിക്കും ഐ.ടി.പി.എലിനും ശേഷം വരുന്ന വലിയ ഇനവേഷൻ ഹബ്ബായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിൽ സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രാധാന്യം നൽകാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ആയിരം ഏക്കർ സ്ഥലത്താണ് സ്വിഫ്റ്റ് സിറ്റി സ്ഥാപിക്കുന്നതെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

നഗരത്തിലെ ഐ.ടി. ഹബ്ബുകൾക്കടുത്തായിരിക്കുമിത്. സ്വിഫ്റ്റ് സിറ്റിയിൽനിന്ന്‌ ദേശീയപാതാ 44, ദേശീയപാതാ 48 എന്നിവയുമായി ബന്ധപ്പെടാനും എളുപ്പമാണ്. ആയിരക്കണക്കിനാളുകൾക്ക് തൊഴിലവസരങ്ങൾ ഇവിടെയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

150 മീറ്റർ വീതിയിലുള്ള റോഡുകളും മികച്ച ഓഫീസുകളും കോ-വർക്കിങ് സ്‌പെയ്സുകളും റെസിഡൻഷ്യൽ ബ്ലോക്കുകളും സ്കൂളുകളും സ്വിഫ്റ്റ് സിറ്റിയിൽ നിർമിക്കും. ഇതിനകത്ത് 5000 മുതൽ 20,000 വരെ ചതുരശ്ര അടി വിസ്തൃതിയിൽ സ്ഥലം സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കും.

സ്ഥലം പാട്ടത്തിനെടുക്കുകയോ വിലയ്ക്കുവാങ്ങുകയോ ചെയ്യാം. വിജയപുരയിലും ഹുബ്ബള്ളിയിലുമുൾപ്പെടെ അഞ്ചുസ്ഥലങ്ങളിൽ മിനി ക്വിൻ സിറ്റികൾ (നോളജ്, വെൽബിയിങ്, ആൻഡ് ഇനവേഷൻ സിറ്റി) സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഇതിന്റെ വിശദാംശങ്ങൾ അടുത്തവർഷം ബെംഗളൂരുവിൽനടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts