ബന്ദിപ്പൂരില്‍ ഹരിത നികുത് ഫാസ്ടാഗിലൂടെ ഈടാക്കി തുടങ്ങി: എന്താണ് ഹരിത നികുതി ? നിരക്കും വിശദാംശങ്ങളും അറിയാന്‍ വായിക്കാം

ബംഗളുരു : ബന്ദിപ്പൂർ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകുന്ന കൊല്ലേഗൽ – ഊട്ടി ദേശിയപാതകളിൽ കർണാടക വനംവകുപ്പ് ഹരിത നികുതി (ഗ്രീൻ സെസ് ) ഈടാക്കാൻ തുടങ്ങി.

കൊല്ലേഗൽ – കോഴിക്കോട് ദേശീയ പാതയിലെ (എൻ എച്ച് -766) മൂലഹൊളള, മദ്ദൂര്‍ മൈസൂരു – ഊട്ടി ദേശീയപാതയിലെ (എന്‍.എച്ച് 67) മേലുകമ്മനഹളളി ചെക്‌പോസ്റ്റകളിലാണ് സ്ഥാപിച്ചത്.

സ്വകാര്യ വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗ് റീഡറുകള്‍ സ്‌കാന്‍ ചെയ്താണ് പണം ഈടാക്കുക.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായാല്‍ മറ്റ് കടുവാസങ്കേതങ്ങളിലേക്കും വ്യാപിപ്പിക്കും.

ഹരിത നികുതി എന്ത് ?

വന്യജിവിസങ്കേതങ്ങളുടെ സംരക്ഷമത്തിനായി ദേശീയ കടുവ സംരക്ഷണ അതേറിറ്റിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കര്‍ണാടക ഹരിത നികുതി ഏര്‍പ്പെടുത്തി തുടങ്ങിയത്.

ഇതരസംസ്ഥാന വാഹനങ്ങളില്‍ കടുവ സങ്കേതങ്ങളിലൂടെ കടന്ന് പോകുന്നവരില്‍ നിന്നാണ് ഹരിത നികുത് ഈടാക്കുക.

ബന്ദിപ്പൂരിന് പുറമേ നാഗര്‍ഹോളെ, ഉത്തരകന്നഡയിലെ കാളി, ചാമരാജ്‌നഗറിലെ ബില്ലിഗിരി രംഗനാഥ (ബിആര്‍ടി) സാങ്കേതങ്ങളിലും നികുതി ഈടാക്കുന്നുണ്ട്.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

കാര്‍ ഉള്‍പ്പടെയുളള ചെറുവാഹനങ്ങള്‍ക്ക് രൂപയും ഭാരവാഹനങ്ങള്‍ക്ക് രൂപയുമാണ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
[masterslider id="10"]

Related posts