ഗൃഹലക്ഷ്മി പദ്ധതിയിൽ ഉപഭോക്താക്കളായി സംസ്ഥാനത്തെ 15,000 ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തി.

ബെംഗളൂരു : കർണാടകത്തിൽ വീട്ടമ്മമാർക്ക് മാസംതോറും 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ ഉപഭോക്താക്കളായി ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തി.

സംസ്ഥാനത്തെ 15,000 ട്രാൻസ് വനിതകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവർക്കുള്ള ഡിസംബറിലെ തുകയുടെ വിതരണം തുടങ്ങി.

കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന തിരഞ്ഞെടുപ്പുവാഗ്ദാനപദ്ധതിയാണ് ഗൃഹലക്ഷ്മി. കഴിഞ്ഞവർഷം ഓഗസ്റ്റ് 30-നാണ് പദ്ധതി നടപ്പാക്കിയത്.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

എ.പി.എൽ.-ബി.പി.എൽ. വ്യത്യാസമില്ലാതെ റേഷൻ കാർഡിൽ ഗൃഹനാഥയായ വനിതകളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിച്ചത്.

പദ്ധതിയിൽ ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തണമെന്ന് ഈ വിഭാഗത്തിലുള്ളവർ ആവശ്യമുയർത്തിയിരുന്നു. ഇത്‌ കണക്കിലെടുത്താണ് സർക്കാർ നടപടി.

ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വലിയ ആശ്വാസം നൽകുന്നതാണിത്. സർക്കാർനടപടിയെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ സംഘടനകൾ സ്വാഗതംചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts