രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത് നമ്മ ബെംഗളുരുവില്‍;തൊട്ടു പിന്നില്‍ മുംബൈയും ഡല്‍ഹിയും;ഉയര്‍ന്ന ശമ്പളം കിട്ടുന്നത് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ആണെന്നത് വെറും തെറ്റിദ്ധാരണ;ലിങ്ക്ഡിന്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ.

ബെംഗളുരു: നമ്മുടെ  രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത് നമ്മ ബെംഗളുരുവില്‍ ആണെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.ലിങ്ക്ഡിന്‍ നടത്തിയ പഠനത്തില്‍  മുംബൈയും ഡല്‍ഹിയും തൊട്ടുപിന്നിലുണ്ട്.

പ്രതിവര്‍ഷം ബെംഗളുരുവില്‍ നല്‍കുന്നത് ശരാശരി 11,67,337 രൂപയാണ്. മുംബൈയിലാകട്ടെ ഇത് 9,03,929രൂപയും ഡല്‍ഹിയില്‍ 8,99,486 രൂപയുമാണ്. ഹൈദരാബാദില്‍ 8,45,574 രൂപ നല്‍കുമ്പോള്‍ ചെന്നൈയിലിത് 6,30,920 രൂപയാണ്.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് മേഖലയിലെ ജോലിക്കാണ് ഉയര്‍ന്ന വേതനം നല്‍കുന്നത്. പ്രതിവര്‍ഷം 15 ലക്ഷം രൂപയോളംവരും. സോഫ്റ്റ് വെയര്‍മേഖലയിലെ ജോലിക്ക് 12 ലക്ഷവും കണ്‍സ്യൂമര്‍ മേഖലയിലെ ജോലിക്ക് ഒമ്പത് ലക്ഷവുമാണ് ശരാശരി പ്രതിവര്‍ഷം ലഭിക്കുന്നത്.

മറ്റ് മേഖലകള്‍

ഹെല്‍ത്ത്‌കെയര്‍-9,59,789

ഫിനാന്‍സ്-9,47,339

കോര്‍പ്പറേറ്റ് സര്‍വീസ്-9,37,583

കണ്‍സ്ട്രക് ഷന്‍-8,30,285

മാനുഫാക്ചറിങ്-8,14,588

റിയല്‍ റിയല്‍ എസ്റ്റേറ്റ്-7,82,871

മീഡിയ ആന്റ് കമ്യൂണിക്കേഷന്‍-7,15,148

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

എന്നിവയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts