വിലയിടിഞ്ഞ് ഇഞ്ചി കൃഷി; ആശങ്ക വിട്ടൊഴിയാതെ മലയാളി കർഷകരടക്കമുള്ളവർ

മൈസൂരു; വില ഇടിവ് തുടർന്ന് ഇഞ്ചി കൃഷി മേഖല. കോവിഡ് പ്രതിസന്ധികളെ തുടർന്ന് കയറ്റുമതി തടസ്സപ്പെട്ടതിനെ തുടർന്നാണിത്. മൈസൂരു മേഖലയിലാണ് കൂടുതലും ഇഞ്ചി കൃഷി നടക്കുന്നത്. ഒട്ടേറെ മലയാളി കർഷകരും ഇഞ്ചി കൃഷി രം​ഗത്തുണ്ട്. ലക്ഷക്കണക്കിന് രൂപ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരും വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. 5 ഏക്കറിലെങ്കിലും കൃഷി ചെയ്താലേ ലാഭകരമാകൂ എന്നതിനാൽ പാട്ടത്തിനെടുക്കുന്ന സ്ഥലത്തിന്റെ അളവ് കൂടുകയും വായ്പ ഉയരുകയും ചെയ്യുന്നതാണ് വിനയായി മാറുന്നത്.  

Read More

സവാളവില കുത്തനെ ഇടിഞ്ഞു; ദുരിതത്തിലായി കർഷകർ

ബെം​ഗളുരു: സവാള മൊത്തവില 5 രൂപവരെ ഉണ്ടായിരുന്നത് ഇടിഞ്ഞ് 1 രൂപ എന്ന നിലയിലേക്കെത്തി. മുടക്കു മുതൽ പോലും തിരിച്ച് കിട്ടാതെ വിഷമിക്കുകയാണ് കർഷകർ. മഹാര്ഷ്ട്രയിൽ നിന്ന് സവാള വരവ് കുത്തനെ കൂടുകയും ചെയ്തു. അതേ സമയം നഷ്ടത്തിലായ തക്കാളി വില ഉയർന്ന് 20 – 25 എന്ന രൂപയിലേക്കെത്തി, പക്ഷേ മൊത്തവിപണിയിൽ വില ഇപ്പോഴും 8 രൂപതന്നെയാണെന്നും ഇടനിലക്കാരാണ് ലാഭം കൊയ്യുന്നതെന്നും കർഷകർ പറയുന്നു.

Read More
Click Here to Follow Us