നഗരത്തിലെ റോഡുകളിൽ ബൈക്കഭ്യാസം; മൂന്നു വർഷത്തിനിടെ 170 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അറസ്റ്റിലായത് 683 പേർ

ബെംഗളൂരു : ബെംഗളൂരുവിൽ നിരത്തുകളിലെ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ കൂടിവരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 827 കേസുകളിലായി 683 പേരാണ് അറസ്റ്റിലായത്. ഇതിൽ 170 പേർ പ്രായപൂർത്തിയാകാത്തവരാണ്. 677 വാഹനങ്ങൾ പിടിച്ചെടുത്തു. ആകെ 40,27750 രൂപയാണ് പിഴയായി ഈടാക്കിയത്.

ഈ മാസം ബെംഗളൂരു പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ബൈക്ക് അഭ്യാസം നടത്തിയ നാലു പേർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവരുടെ പേരിൽ എൻ.ഡി.പി.എസ്. നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. 2022-ൽ 283 കേസുകളിൽ നിന്ന് 185 പേരാണ് അറസ്റ്റിലായത്.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

198 വാഹനങ്ങൾ പിടിച്ചെടുത്തു. 25 പേർ പ്രായപൂർത്തിയാകാത്തവരാണ്. 10,24,500 രൂപയാണ് പിഴയായി ഈടാക്കിയത്. 2023-ൽ 219 കേസുകളിൽനിന്ന് 214 പേർ അറസ്റ്റിലായി.

209 വാഹനങ്ങൾ പിടിച്ചെടുത്തു. 70 പേർ പ്രായപൂർത്തിയാകാത്തവരാണ്. 17,81,500 രൂപയാണ് പിഴയായി ഈടാക്കിയത്. 2024-ൽ ഇതുവരെ 325 കേസുകളിൽനിന്ന് 283 പേർ അറസ്റ്റിലായി. 270 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 75 പേർ പ്രായപൂർത്തിയാകാത്തവരാണ്. 12,21750 രൂപയാണ് പിഴയായി ഈടാക്കിയത്.

ഈ മാസം രണ്ടുമുതൽ 12 വരെ നടത്തിയ പരിശോധയിൽ മാത്രം 76 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 75 വാഹനങ്ങൾ പിടിച്ചെടുത്തു. 56 പേരാണ് അറസ്റ്റിലായത്. ഇതിൽ 15 പേർ പ്രായപൂർത്തിയാകാത്തവരാണ്. നഗരത്തിലെ നിരത്തുകളിൽ മറ്റു വാഹനയാത്രക്കാർക്കുൾപ്പെടെ അപകടഭീതി സൃഷ്ടിച്ചാണ് ബൈക്ക് വീലി നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts