മാലിന്യത്തിൽ നിന്ന് വൈദ്യുതി; സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബി‍‍ഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും

ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബി‍‍ഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും.

കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത്.

പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കും. യൂണിറ്റിന് 8 രൂപയ്ക്കാണ് ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുക.

ഖരമാലിന്യം ഉയർന്ന അനുപാതത്തിൽ ചൂടാക്കുമ്പോഴുള്ള ഊർജം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുക.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

മറ്റു മാലിന്യ പ്ലാന്റുകളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് കൂടുതലാണെങ്കിലും വൈദ്യുതി വിറ്റഴിക്കുന്നതിൽ നിന്ന് 10 വർഷം കൊണ്ട് മുതൽമുടക്ക് തിരിച്ചുപിടിക്കാമെന്നാണ് കരുതുന്നത്.

കർണാടക വ്യവസായ വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള 10 ഏക്കർ ഭൂമിയിലാണ് 240 കോടിരൂപ ചെലവഴിച്ച് പ്ലാന്റ് നിർമിച്ചിരിക്കുന്നത്.

പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുന്നതിനുള്ള ചുമതല ബിബിഎംപിക്കാണ്. 2020ൽ നിർമാണം ആരംഭിച്ചെങ്കിലും പ്രാദേശികമായ എതിർപ്പിനെ തുടർന്ന് ഇടക്കാലത്ത് പ്രവൃത്തി നിർത്തിവച്ചിരുന്നു.

കൂടുതൽ ഇടങ്ങളിൽ പ്ലാന്റുകൾ നിർമിക്കും  

മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റുകൾ നഗരത്തിലെ കൂടുതൽ ഇടങ്ങളിൽ സ്ഥാപിക്കാനുള്ള നടപടികളും ബിബിഎംപി തുടങ്ങിയിട്ടുണ്ട്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

സ്വകാര്യ ഏജൻസികളുമായി സഹകരിച്ചാണ് പ്ലാന്റുകൾ സ്ഥാപിക്കുക. നിലവിലെ പ്ലാന്റുകളിൽ കംപോസ്റ്റ് വളമാണ് കൂടുതലായി ഉൽപാദിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts