മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി 

ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില്‍ മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം ഗതാഗതനിയമലംഘന കേസുകള്‍.

ചുമത്തിയത് 90 കോടി പിഴയും.

എന്നാല്‍, ഇതില്‍ നാല് കോടി മാത്രമാണ് ഈടാക്കിയത്.

13 ലക്ഷം കേസുകളില്‍ തീർപ്പാക്കിയത് വെറും 74,000 എണ്ണവും.

നിയമസഭയില്‍ കർണാടക ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകളാണിത്.

കഴിഞ്ഞവർഷം അതിവേഗപാതയാക്കിയ ശേഷം അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എ.ടി.എം.എസ്.) നടപ്പാക്കിയതിനെത്തുടർന്ന് പാതയില്‍ അപകടമരണങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞദിവസം ലോക്സഭയില്‍ അറിയിച്ചിരുന്നു.

എന്നാല്‍, ഗതാഗത നിയമലംഘനക്കേസുകളിലെ തുടർനടപടികള്‍ മന്ദഗതിയിലാണെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

  ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ

119 കിലോമീറ്ററുള്ള 10 വരി ബെംഗളൂരു -മൈസൂരു അതിവേഗപാതയില്‍ സ്ഥാപിച്ച എ.ടി.എം.എസ്. ക്യാമറകളിലെയും അതിനുമുൻപുള്ള ദൃശ്യങ്ങളും വെച്ചാണ് ഇത്രയും കേസുകള്‍ രജിസ്റ്റർചെയ്തത്.

എന്നാല്‍, കേസിന്റെ തുടർനടപടിയിലോ പിഴ ഈടാക്കുന്നതിലോ പിന്നീട് കാര്യക്ഷമതയില്ലാത്ത സ്ഥിതിയാണ്.

എറ്റവും കൂടുതല്‍ കേസ് രജിസ്റ്റർചെയ്തത് സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചതിനാണ്. ഏഴ് ലക്ഷം കേസുകളാണ് ഈ വിഭാഗത്തില്‍.

രണ്ട് ലക്ഷം കേസുകളാണ് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവർ 23,000 പേരാണ്.

2024-ല്‍ ആകെ 4.1 ലക്ഷം കേസുകളിലായി 24 കോടി പിഴ ചുമത്തിയിരുന്നു. ഇതില്‍ 15,000 കേസുകള്‍ മാത്രമാണ് തീർപ്പാക്കിയത്. ഇടാക്കിയത് ഒരു കോടി രൂപ മാത്രവും. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച്‌, ഹൈവേയില്‍ മൊത്തം 12 ക്യാമറകളാണുള്ളത്.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

മാണ്ഡ്യ, രാമനഗര മേഖലകളില്‍ അഞ്ച് ക്യാമറകള്‍ വീതവും മൈസൂരു മേഖലയില്‍ രണ്ടും. ക്യാമറകള്‍ നിയമലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ പകർത്തി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച്‌ ഉടനടി ഉടമയ്ക്ക് കേസിന്റെ വിവരവും പിഴയും എസ്.എം.എസ്. അയക്കുകയുമാണ് ചെയ്യുന്നത്.

മൈസൂരു -ബെംഗളൂരു ദേശീയ പാതയാണ് എ.ടി.എം.എസ്. സുരക്ഷാ പദ്ധതി ആദ്യമായി നടപ്പാക്കിയ രാജ്യത്തെ ആദ്യ ഹൈവേ 307. ക്യാമറകള്‍, സ്പീഡ് സെൻസറുകള്‍ എന്നിവയില്‍നിന്നുള്ള തത്സമയ ട്രാഫിക് ഡേറ്റ ശേഖരിച്ച്‌ ഗതാഗതം നിയന്ത്രിക്കുന്നതാണ് പുതിയ സംവിധാനം.

ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ അനുസരിച്ചാണ് ട്രാഫിക് സിഗ്നല്‍ ദേശീയപാതയില്‍ പ്രവർത്തിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us