പിച്ച വച്ച് നടക്കുന്ന പ്രായം മുതല്‍ നമ്മളൊക്കെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണെന്നും അവലോകനം ചെയ്യപ്പെട്ട അഞ്ചു കഥകളിലും നിറഞ്ഞു നില്‍ക്കുന്നത് കുടുംബ ബന്ധങ്ങളിലെ ആഴങ്ങളും പ്രാവസികളുടെ ഗൃഹാതുരത്വവും ആണെന്നും മുഖ്യാതിഥി എഴുത്തുകാരിയും ചിത്രകാരിയുമായ ശ്രീദേവി വിജയന്‍ അഭിപ്രായപ്പെട്ടു.
ഉത്തരാധുനിക കഥകള്‍ എന്നപേരില്‍ പത്തു പതിനഞ്ച് കൊല്ലം മുന്നേ എഴുതപ്പെട്ട കഥകളൊന്നും ഇന്ന് നിലനില്‍ക്കുന്നില്ലെന്നും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയും ആഖ്യാനവും കഥകളില്‍ വീണ്ടും തിരിച്ചു വന്നിരിക്കുകയാണെന്നും ആശംസ പ്രസംഗം നടത്തിയ പ്രശസ്ഥ മാധ്യമ പ്രവര്‍ത്തകന്‍ വിഷ്ണു മംഗലം കുമാര്‍ പറഞ്ഞു.
രമ പ്രസന്നപിഷാരടി, ശശീന്ദ്രവർമ,ജാനകി രാജേഷ്, ദിലീപ് മോഹൻ, അജി മുണ്ടക്കയം എന്നിവരുടെ കൃതികൾ ആണ് അവലോകനം ചെയ്യപ്പെട്ടത്. ഇതിനു പുറമേ നവീന്‍ പുതിയ കാലഘട്ടത്തിലെ ഒരു കഥയും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ പി.കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി സഹദേവൻ എന്നിവർ വിശിഷ്ടാതിഥികളായ ശ്രീദേവി വിജയനെയും,ലതാ നമ്പൂതിരിയെയും പരിചയപ്പെടുത്തി. സെക്രട്ടറി അനിത പ്രേംകുമാർ സ്വാഗതം പറഞ്ഞു.
ഗായകരായ, അകലൂർ രാധാകൃഷ്ണൻ, വി.കെ വിജയൻ, സേതുനാഥ്,ശശീന്ദ്രവർമ,കൃഷ്ണപ് രസാദ്,ദീപക്, ജയശ്രീ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ശ്രീജേഷ്, രാധാകൃഷ്ണ മേനോന്‍, അന്‍വര്‍ മുത്തില്ലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ബാംഗ്ലൂരിലെ പ്രമുഖസംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.