സിദ്ധരാമയ്യയും കുമാരസ്വാമിയും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ തീരുന്നില്ല;തന്റെ ബജറ്റില്‍ സ്വന്തം നാട്ടിലേക്കു പ്രഖ്യാപിച്ച ഫിലിം സിറ്റി അടിച്ചു മാറ്റിയ കുമാരസ്വാമിക്ക് എതിരെ പ്രതിഷേധവുമായി മുന്‍മുഖ്യമന്ത്രി.

ബെംഗളൂരു : കോണ്‍ഗ്രസ്‌ പിന്തുണയോടെ ജെ ഡി എസ്സിന്റെ കുമാരസ്വാമി മുഖ്യമന്ത്രി ആയെങ്കിലും അതിനെ ഉള്ളുകൊണ്ട് എതിര്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്,ദേവഗൌഡയുടെമക്കള്‍ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചു ആണ് സിദ്ധരാമയ്യ പണ്ട് ജെ ഡി എസ്സില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ ഒന്നിച്ചു ചേര്‍ന്ന് ഉള്ള സര്‍ക്കാര്‍ ആണെങ്കിലും കിട്ടിയ അവസരത്തില്‍ തന്റെ നീരസം പ്രകടിപ്പിക്കാന്‍  സിദ്ധരാമയ്യ ശ്രമിക്കാറുണ്ട്.

കോണ്‍ഗ്രസ്‌  സർക്കാരിന്റെ ബജറ്റിൽ മൈസൂരുവിൽ സ്ഥാപിക്കാനായി പ്രഖ്യാപിച്ചിരുന്ന ഫിലിം സിറ്റി പദ്ധതി രാമനഗരയിലേക്കു മാറ്റി സ്ഥാപിച്ചു കൊള്ളാൻ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യയുടെ കത്ത്.

  രാത്രിയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന സൈക്കോ യുവാവിനെ കൊണ്ട് പൊറുതിമുട്ടി പൊതുജനങ്ങൾ

സഖ്യകക്ഷി സർക്കാർ ഏകോപന സമിതി അധ്യക്ഷൻ കൂടിയായ സിദ്ധരാമയ്യ വിവിധ വിഷയങ്ങളിൽ വിയോജിപ്പു രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന നാലാമത്തെ കത്താണിത്. ബജറ്റിൽ ഇന്ധന വില വർധിപ്പിച്ച നടപടിക്കെതിരെ സിദ്ധരാമയ്യ നേരത്തെ എഴുതിയ കത്ത് ഇരു കക്ഷികൾക്കുമിടയിൽ അലോസരം സൃഷ്ടിച്ചിരുന്നു.

തന്റെ ജന്മനാടായ മൈസൂരുവിൽ സ്ഥാപിക്കാൻ സിദ്ധരാമയ്യ സ്വപ്നം കണ്ടിരുന്ന ഫിലിം സിറ്റിയാണ് കുമാരസ്വാമി സ്വന്തം മണ്ഡലമായ രാമനഗരയിൽ സ്ഥാപിക്കുമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത് ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്.

കന്നഡ മാത്രമല്ല, തമിഴ്, ഹിന്ദി, തെലുഗു ചലച്ചിത്ര നിർമാതാക്കളുടെ സ്വപ്ന നഗരിയാണ് മൈസൂരുവെന്ന് കത്തിൽ പറയുന്നു. 1945 മുതൽ ഇവിടെ ഒട്ടേറെ ചിത്രീകരണങ്ങൾ നടക്കുന്നു.

  ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

മൈസൂരുവിൽ ഇത്തരമൊരു ഫിലിം സിറ്റി വരുന്നതിനെ കുറിച്ച് കന്നഡ ചലച്ചിത്ര ഇതിഹാസം ഡോ. രാജ്കുമാർ കൂടി കണ്ട സ്വപ്നത്തിന്റെ തുടർച്ചയായാണ് ഇതേറ്റെടുത്തു നടപ്പിലാക്കാൻ കഴിഞ്ഞ കോൺഗ്രസ് സർക്കാർ തീരുമാനിച്ചത് ഇതിനായി 100 ഏക്കർ ഭൂമിയും മൈസൂരുവിൽ നീക്കിവച്ചു.

എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് പദ്ധതി രാമനഗരയിലേക്കു നീക്കാൻ കുമാരസ്വാമിയുടെ ബജറ്റിൽ തീരുമാനമെടുത്തതെന്നും അതങ്ങനെ തന്നെ നടക്കട്ടെയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശത്തുനിന്ന് പാഴ്‌സൽ മാർഗത്തിൽ ലഹരി കടത്തി: രണ്ട് മലയാളികൾ ബെംഗളൂരു പോലീസിന്റെ പിടിയിൽ

Related posts

Click Here to Follow Us