നിരവധി വിദ്യാഭ്യസ സ്ഥാപനങ്ങളും ഐ ടി നഗരവും ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വെറും എട്ടാം ക്ലാസ്സുകാരന്‍.

ബെംഗളൂരു : ജോലിക്ക് വേണ്ടി മാത്രമല്ല മറ്റു സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ കര്‍ണാടകയിലേക്ക് പ്രത്യേകിച്ച് നഗരത്തിലേക്ക് വരുന്നത്,വിദ്യഭ്യസത്തിനായും എത്തുന്നുണ്ട്,എന്നാല്‍ ഇത്രവും വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഉള്ള സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആണ് ഇപ്പോള്‍ കര്‍ണാടകയില്‍ സംസാരം.ഉന്നത വിദ്യാഭ്യസ മന്ത്രിയും പ്രമുഖ ജെഡിഎസ് നേതാവുമായ ജി ടി ദേവഗൌഡ ഒരു എട്ടാം ക്ലാസ്സുകാരന്‍ മാത്രമാണ്.

മുന്‍പ് വലിയ വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്ന സ്മൃതി ഇറാനിയെ കേന്ദ്ര മന്ത്രി ആക്കിയപ്പോള്‍ വിമര്ശിച്ചവരോടാണ് ജി ടി ദേവഗൌഡയുടെ കാര്യം ചൂണ്ടി കാട്ടി പലരും ചോദ്യം ഉന്നയിക്കുന്നത്.എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച ജി.ടി.ദേവെഗൗഡയെ ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രിയാക്കിയതിനെ കുറിച്ചു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മറുപടി ഇങ്ങനെ. ‘ഞാനെന്താണ് പഠിച്ചത്. മുഖ്യമന്ത്രിയായില്ലേ’’. ചിലർക്കു ചില വകുപ്പുകളിൽ പ്രവർത്തിക്കേണ്ടതായി വരും. എല്ലാ വകുപ്പുകളിലും നന്നായി പ്രവർത്തിക്കാൻ അവസരമുണ്ടെന്നും മുന്തിയസ്ഥാനം ലഭിച്ചില്ലെന്ന ജി.ടി.ദേവെഗൗഡയുടെ പരാതിക്കു മറുപടിയായി കുമാരസ്വാമി പറഞ്ഞു. ബിഎസ്‍സിയാണു കുമാരസ്വാമിയുടെ വിദ്യാഭ്യാസ യോഗ്യത.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

ചമുണ്ടേശ്വരിയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയെ പരാജയപ്പെടുത്തിയാണ് ജി ഡി ദേവഗൌഡ നിയമസഭയില്‍ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts