തമിഴ് നാട്ടില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ജസ്ന അല്ല ..! സംശയം വര്‍ദ്ധിപ്പിച്ചത് പല്ലില്‍ കമ്പി ഇട്ട സാദൃശ്യം .. അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭിക്കാതെ കേരള പോലീസ് ..!

ചെന്നൈ : രണ്ടര മാസം പിന്നിടുന്ന ജസ്നയുടെ തിരോധാനം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുകയാണു ..കഴിഞ്ഞ ദിവസം കാഞ്ചിപുരം  ചെങ്കല്‍ പേട്ട് സ്റേഷന്‍ പരിധിയില്‍  കത്തി കരിഞ്ഞ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തില്‍ കൂടുതല്‍ ഭയാനകത അനുഭവപ്പെട്ടു..എന്നാല്‍ ബന്ധുക്കളും പോലീസും ചെന്നൈയില്‍ എത്തി മരിച്ച പെണ്‍കുട്ടി ജെസ്ന അല്ല എന്നുറപ്പിച്ചതോടെയാണ്‌ ആശ്വാസത്തിന്റെ നേര്‍ത്ത കണികകള്‍ പ്രത്യക്ഷപ്പെട്ടത് ..അതെ സമയം അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും പെണ്കുട്ടിയെ കുറിച്ച് യാതൊരു വിധ സൂചനകള്‍ പോലും എങ്ങു നിന്നും ലഭിക്കുന്നില്ല ..!
 
 
കഴിഞ്ഞ ദിവസങ്ങളിലാണ് കാഞ്ചിപുരത്ത് കത്തി കരിഞ്ഞ രീതിയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെടുന്നത് …പല്ലില്‍ കമ്പി കെട്ടിയിരുന്നതായിരുന്നു ഒരു വേള ഭൂരിഭാഗവും അവ്യക്തമായ മൃത ശരീരം ജസ്നയെന്ന നിഗമനത്തിലേക്ക് എത്തിയത് ..തുടര്‍ന്ന്‍ തമിഴ്നാട് പോലീസ് കേരളത്തിലേക്ക് സന്ദേശം നല്‍കി .ജസ്നയുടെ സഹോദരന്‍ ജയ്സിനൊപ്പമാണ് പോലീസ് കാഞ്ചിപുരത്ത് എത്തിച്ചേര്‍ന്നത് . മൃതദേഹത്തിനു മൂക്കൂത്തി ഉണ്ടായിരുന്നതും , സമീപം കിടന്നിരുന്ന വസ്തുക്കളും പരിശോധിച്ചതിലൂടെയാണ് പ്രധാന തെളിവുകളിലെക്ക് നീങ്ങി തുടങ്ങിയത് ..കഴിഞ്ഞ മാസം 26 നു അണ്ണാ നഗര്‍ സ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ പോക്കിഷയുടെ മൃത ദേഹം ആയിരുന്നുവെന്നു ശേഷം സ്ഥിതീകരണമായി ..
 
കഴിഞ്ഞ മാസം ബാംഗ്ലൂര്‍ ,മൈസൂര്‍ എന്നിവിടങ്ങളില്‍ ജസ്നയ്ക്ക് വേണ്ടി ദിവസങ്ങളോളം കേരള പോലീസ് തിരച്ചില്‍ നടത്തിയിരുന്നു ..വരും ദിവസങ്ങളിലെങ്കിലും പെണ്‍കുട്ടിയെ കുറിച്ച് ശുഭ സൂചകമായ വിവരങ്ങള്‍ ലഭിക്കണമെന്ന പ്രാര്‍ത്ഥനയിലാണ് മുക്കൂട്ടു തറയിലെ നിവാസികളും ബന്ധുക്കളും ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
[masterslider id="10"]

Related posts