ബന്ദും പ്രതിഷേധങ്ങളും ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് യെഡിയൂരപ്പയും ബിജെപി നേതൃത്വവും ശ്രമിക്കുന്നത്:മുഖ്യമന്ത്രി.

ബെംഗളൂരു : നാളെ സംസ്ഥാനാ വ്യാപക ബന്ദ് ആഹ്വാനം ചെയ്ത ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ബന്ദും പ്രതിഷേധങ്ങളും ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് യെഡിയൂരപ്പയും ബിജെപി നേതൃത്വവും ശ്രമിക്കുന്നത്. താനെപ്പോഴും ജനങ്ങൾക്കൊപ്പമുണ്ട്. കാർഷിക വായ്പകൾ എഴുതിത്തള്ളുന്ന കാര്യം കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്തിട്ടുണ്ട്.

അവരെ കൂടി വിശ്വാസത്തിലെടുത്തു വേണം മുന്നോട്ടു പോകാൻ. തീരുമാനമെടുക്കും മുൻപ് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കൂടി പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം തനിച്ചു നടത്താനാകില്ലെന്നും കുമാരസ്വാമി പറഞ്ഞു. മോദി സർക്കാരിന് ആശംസകൾ നാലു വർഷം പൂർത്തീകരിച്ച മോദി സർക്കാരിന് കുമാരസ്വാമി ആശംസകൾ നേർന്നു. അതേസമയം കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചോ എന്നു ജനങ്ങൾ തീരുമാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

പ്രസംഗങ്ങളിലൂടെ അവർ ഒട്ടേറെ വാഗ്ദാനങ്ങളാണ് നൽകിയത്. വലിയ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു. എന്നാൽ ഇവയൊന്നും നടപ്പാക്കാനായില്ലെന്നാണ് പല രാഷ്ട്രീയ വിദഗ്ധരും പറയുന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. അനുമതി ലഭിച്ചാലുടൻ പ്രധാനമന്ത്രിയെയും മറ്റു കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts