ബെംഗളൂരു :മലയാളം മിഷന്റെ അവധിക്കാല ക്യാംപിനു തുടക്കമായി. കേരളത്തില്‍ അന്യംനിന്നു പോയ പഴയകാല നാടൻകളികൾ കുട്ടികളെ പരിചയപ്പെടുത്താനും കളിക്കാനും അവസരമൊരുക്കിയുള്ള നാട്ടറിവ് കളിക്കൂട്ടം ക്യാംപ് എംഎസ് പാളയ കളത്തൂർ ഗാർഡൻസിലാണു നടക്കുന്നത്. ഓലകൊണ്ടുള്ള കളിപ്പാട്ട നിർമാണ പരിശീലനം, പഴഞ്ചൊല്ലുകൾ, പ്രസംഗപരിശീലനം, അഭിനയക്കളരി, ചിത്രകലാ പരിശീലനം എന്നിവയും ക്യാംപിൽ ഒരുക്കിയിട്ടുണ്ട്.
ക്യാംപിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ടി.ദീപേഷ് നിർവഹിച്ചു. മലയാളം മിഷന്‍ കോഓർഡിനേറ്റർ ബിലു സി.നാരായണൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ, ടോമി, ഗോപിനാഥ്, ഖാദർ, ജയ്സൻ ലൂക്കോസ്, വർഗീസ് വൈദ്യർ എന്നിവർ നേതൃത്വം നൽകി. സമാപന ദിനമായ ഇന്ന് കണിക്കൊന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് നിർവഹിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.