പശുവിനെ മേയ്ക്കാൻ പോയ അമ്മയും മകനും പുഴയിൽ വീണ് മുങ്ങിമരിച്ചു

ബെംഗളൂരു : കുടക് പൊന്നംപേട്ട് താലൂക്കിലെ ടി. ഷെട്ടിഗെരി ഗ്രാമത്തിൽ പശുവിനെ മേയ്ക്കാൻ പോയ അമ്മയും മകനും പുഴയിൽ വീണ് ദാരുണ അന്ത്യം.ഗ്രാമവാസികളായ രേവതി (32), മകൻ കരയപ്പ (12) എന്നിവരാണ് മരിച്ചത്. ലക്ഷ്മണതീർഥ പുഴയുടെ സമീപം പശുവിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു അപകടം.

കെട്ടിയിട്ടിരുന്ന പശു കയറുപൊട്ടിച്ച് പുഴയ്ക്ക് നേരെ ഓടുകയും പശുവിനെ പിടിക്കാൻ പിന്നാലെ ഓടിയ കരയപ്പയാണ് ആദ്യം പുഴയിൽ വീഴുകയും ചെയ്തു. മകൻ പുഴയിൽ വീണതുകണ്ട് രക്ഷപ്പെടുത്താൻ ചാടിയ രേവതിയും മുങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇരുവരും വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ കുടുംബാഗംങ്ങൾ നടത്തിയ അന്വേഷണത്തിൽ പുഴയുടെ തീരത്ത് ഇവരുടെ ചെരിപ്പുകൾ കണ്ടെത്തിയത്.പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി നടത്തിയ തിരച്ചിലിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

 

 

 

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts