ബെംഗലൂരുവിലെ ചില’സ്ഥല നാമ ചരിത്രങ്ങള്‍’ കേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും..

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് നമ്മുടെ ഉദ്യാനനഗരിയിലേത് ..അതുകൊണ്ട് തന്നെ സഞ്ചാരികളും ,ചരിത്രകാരന്മാരും ഒഴുകിയെത്തുന്ന പ്രധാന കേന്ദ്രം കൂടിയാണ് ദക്ഷിണേന്ത്യയിലെ ഈ പ്രധാന നഗരം ..പക്ഷെ കര്‍ണ്ണാടക എന്ന സംസ്ഥാനത്തെ മൊത്തമായി പരിഗണിച്ചാല്‍ വികസനം ബെംഗലൂരുവില്‍ മാത്രമാണെന്നത് സമ്മതിച്ചേ തീരൂ …
ബ്രിട്ടീഷ് ഭരണകാലത്ത് സായിപ്പുമാര്‍ തലസ്ഥാനം മൈസൂരുവില്‍ നിന്ന് ബെംഗലൂരുവിലേക്ക് പറിച്ചു നട്ടതോടെ അവരുടെ യൂറോപ്യന്‍ ശൈലി യും രൂപവുമൊക്കെ നഗരത്തിനും വന്നു ചേര്‍ന്നു …
നഗരത്തിലെ പഴയ തെരുവുകള്‍ക്കും , നടപ്പാതകള്‍ക്കും ,വഴിയോരങ്ങള്‍ക്കും പുനര്‍നാമകരണം നടത്തി …ബ്രിഗേഡ് റോഡ്‌ , കാവല്‍റി റോഡ്‌ .ഇന്ഫന്റെറി റോഡ്‌ , കന്റോന്‍ മെന്റ് തുടങ്ങി സ്വാതന്ത്ര്യത്തിനു ശേഷം മാറി വന്ന സ്ഥലപ്പേരുകള്‍ ഉദാഹരണമാണ് …
 
എന്നാല്‍ നഗരത്തില്‍ നിന്നും നീങ്ങിയാല്‍ യഥാര്‍ത്ഥ ബെംഗളൂരുവിന്റെ മുഖം ഏകദേശം തിരിച്ചറിയാം …അവിടെയൊക്കെ നൂറ്റാണ്ടുകളുടെ ചരിത്രം പേറി യഥാര്‍ത്ഥ കന്നഡ സംസ്കാരം നിഴലിക്കുന്ന ചില പേരുകള്‍ അതെ പടി നിലനില്‍ക്കുന്നു എന്തായാലും എല്ലാ പേരിനും ഒരു ചരിത്രമുണ്ട് ..അത്തരത്തില്‍ ചില പേരുകള്‍ ആവിര്‍ഭവിച്ചത് എങ്ങനെയെന്നൊന്നു പരിശോധിച്ചാലോ ..?
 
1.നാഗര്‍ ഭാവി
 
ചുറ്റും കുന്നുകളും കിടങ്ങുകളും ചുറ്റപ്പെട്ട പ്രദേശം ,വ്യക്തമായി പറഞ്ഞാല്‍ കെമ്പഗൌഡയുടെ കാലം മുതല്‍ക്കേ നാഗര്‍ഭാവിയെ കുറിച്ച് പരാമര്‍ശം ഉണ്ട് ..ഇത്തരം കിടങ്ങുകളില്‍ ധാരാളം വിഷ പാമ്പുകള്‍ കാണപ്പെട്ടിരുന്നത്രെ ..ജനവാസമില്ലാതെ കിടന്ന ഇത്തരം പ്രദേശങ്ങള്‍ തുടര്‍ന്ന്‍ നഗര വത്കരണത്തില്‍ പുരോഗമിച്ചു ..അത്തോടെ പഴയ കുന്നുകളും അപ്രത്യക്ഷമായി …’A WELL OF SNAKE” എന്നാണു ശെരിക്കും ഈ പേരിന്റെ അര്‍ഥം .പാമ്പുകളെ കൊണ്ട് നിറഞ്ഞ കിണര്‍ ഈ പ്രദേശത്ത് കാണപ്പെട്ടിരുന്നുവെന്നും തുടര്‍ന്നാണ് ഈ നാമം വന്നുചെര്‍ന്നതെന്നും വിശ്വസിക്കുന്നു …


2 മാര്‍ത്തഹള്ളി
 
ടെക്കികളടക്കമുള്ള നിരവധി മലയാളികള്‍ വസിക്കുന്ന ഇന്നത്തെ ഈ സ്ഥലപ്പേരിന് അത്ര വലിയ പഴക്കം അവകാശപ്പെടാന്‍ കഴിയില്ല … എച്ച് എ എല്‍ (HAL) എന്ന ആദ്യത്തെ ബെംഗലൂരുവിലെ അന്തര്‍ ദേശീയയും ,ഇന്ത്യന്‍ സായുധ സേനയുടെ വൈമാനിക ആവശ്യങ്ങളുടെ പരീക്ഷണവും നിര്‍മ്മാണവും നടക്കുന്ന വിമാനത്താവളത്തില്‍ രൂപം നല്‍കിയ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ആയിരുന്നു ‘മാരുത് ‘..! ഗ്രാമ പ്രദേശങ്ങള്‍ ‘ഹള്ളി ‘ എന്ന പേരിലാണ് പൊതുവേ കന്നടയില്‍ അറിയപ്പെടുന്നത് …ഒരിക്കല്‍ യന്ത്ര തകരാര്‍ മൂലം എച് എ എല്‍ പരിസരത്തു നിന്നും കുറച്ചകലെയുള്ള ഒരു ഹള്ളിയില്‍ വിമാനം അടിയന്തിരമായി ക്രാഷ് ലാന്‍ഡ്‌ ചെയ്തു …തുടര്‍ന്ന്‍ ‘മാരുത് ഹള്ളി അല്ലി’ എന്ന പ്രയോഗം കാലാന്തരത്തില്‍ മാര്‍ത്ത ഹള്ളിയായി …..
3.കൊടിഗെ ഹള്ളി
കന്നടയില്‍ സമ്മാനം അഥവാ ഉപഹാരം എന്നര്‍ത്ഥം വരുന്ന പദമാണ്‌ ‘കൊടു ഗെ ‘ ..ബെംഗലൂരു സ്ഥാപകന്‍ കെമ്പ ഗൌഡയുടെ ജന്മസ്ഥലമായി അറിയപ്പെടുന്ന യെലഹങ്കയുടെ സമീപമുള്ള ഈ പ്രദേശം അദ്ദേഹം ഏതോ ഗ്രാമ പ്രമുഖനു പാരിതോഷികമായി നല്‍കിയ ഓര്‍മ്മയ്ക്കായിട്ടാണ് ഈ പേരില്‍ അറിയപ്പെടുന്നത് ..
 
4.മടിവാള
 
മലയാളികള് ധാരാളം അധിവസിക്കുന്ന തിരക്കേറിയ ഇന്നത്തെ ഈ പ്രദേശത്തിനു നൂറ്റാണ്ടുകള്‍ പഴക്കമുള്ളതായി അറിയുമോ ..? കന്നടയില്‍ ‘മടിവാള ‘ എന്നാല്‍ അലക്കുകാര്‍, അലക്കുകാരന്‍ എന്നൊക്കെയാണ് .. നമ്മളുടെ നാട്ടിലെ ‘പരുത്തികള്‍ ‘ എന്നറിയപ്പെടുന്ന വിഭാഗം പോലെ …ജയനഗര്‍ കേന്ദ്രീകരിച്ചു ഇത്തരം തൊഴിലുകളില്‍ വ്യാപൃതരായ ഇവരില്‍ നിന്നാണ് ഇന്നത്തെ സ്ഥല നാമ ചരിത്രം ആരംഭിക്കുന്നത് ….
 
ബെംഗലൂരുവിലെ ചില പ്രധാന സ്ഥല നാമ ചരിത്രങ്ങള്‍ ഇവയൊക്കെയാണ് ..ഇനി ചില പ്രശസ്ത വ്യക്തികളുടെ പേരിലും ഉദ്യാന നഗരിയില്‍ പ്രത്യേകം ഇടങ്ങളുണ്ട് …
മൈസൂര്‍ ദിവാന്‍ ആയിരുന്ന ശേഷാദ്രി ഐയ്യരുടെ പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട ശേഷാദ്രി പുരവും ,രബീന്ദ്ര നാഥാ ടാഗോറിന്റെ സ്മരണയ്ക്കായി നാമകരണം ചെയ്ത ആര്‍ ടി നഗറും,സ്വതന്ത്ര സമര സേനാനിയും ഗവര്‍ണ്ണര്‍ ജനറലുമായിരുന്ന രാജഗോപാലാചാരിയുടെ പേരില്‍ അറിയപ്പെടുന്ന രാജാജി നഗറുമൊക്കെ ഏറെ പ്രസിദ്ധം തന്നെ  ….
 
അവസാനമായി ഒന്ന് രസകരമായ പ്രദേശങ്ങള്‍ കൂടി പങ്കു വെയ്ക്കാം ..തെലുങ്കില്‍ കൊതുകിനു പറയുന്നത് ‘ഡൊമലൂ’എന്നാണ് ..മുന്പ് നഗരാതിര്‍ത്തിയിലെ ഒരു പ്രദേശം കൊതുകിന്റെ വര്‍ദ്ധനവ് കൊണ്ട് രൂക്ഷമായിരുന്നു ..
തെലുങ്കില്‍ നിന്നും ഉരുത്തിരിഞ്ഞ ഈ വാക്ക് ക്രെമേണ കന്നടക്കാര്‍ ഏറ്റു ചൊല്ലി ..തുടര്‍ന്ന്‍ ആ സ്ഥലം ‘ഡൊമ്ലൂര്‍’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി ..
അതുപോലെ ചക്കയ്ക്ക് കന്നഡയില്‍ ‘ഹലസൂ ‘ എന്നു പറയും ..കൊതിയൂറുന്ന ചക്കപ്പഴങ്ങള്‍ ലഭിക്കുന്ന പ്രദേശം ‘ഹലസൂര്‍’ ആയും .തുടര്‍ന്ന്‍ പറഞ്ഞു പറഞ്ഞു ‘അല്‍സൂര്‍’ ആയും പരിണമിച്ചു …
യെല്ലമ്മ ക്ഷേത്രവും ഹനുമന്ത ക്ഷേത്രവും ഉള്ള സ്ഥലത്തിന് പേര് ” യെലഹങ്ക” (യെല്ല + ഹനുമന്ത)
ഇനിയൊരു ചോദ്യം
ബൈരസാന്ദ്ര,താവരെകെരെ, മഡിവാള ലേ ഔട്ടുകൾക്ക് ചേർത്തു പറയുന്ന പേരെന്ത്?
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us