നമ്മ മെട്രോ അടുത്തവര്‍ഷം മുതല്‍ ലാഭാത്തിലാകും;പ്രതിദിനം മൂന്നരലക്ഷം യാത്രക്കാർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയതോടെ 60 ലക്ഷം മുതൽ 90 ലക്ഷം രൂപ വരെയാണ് ടിക്കറ്റിനത്തിൽ വരുമാനമായി ലഭിക്കുന്നത്.

ബെംഗളൂരു∙ ബെംഗളൂരു മെട്രോ അടുത്ത വർഷം പകുതിയോടെ ലാഭത്തിലെത്തുമെന്ന് പ്രതീക്ഷ. മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായിട്ട് അഞ്ച് മാസം പിന്നിട്ടതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ബിഎംആർസിഎല്ലിന് തുണയായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 41.66 കോടിരൂപയുടെ നഷ്ടമാണ് ബിഎംആർസിഎൽ നേരിടേണ്ടി വന്നത്.

മെട്രോയുടെ ആദ്യറീച്ചിൽ സർവീസ് ആരംഭിച്ച് ഏഴ് വർഷം പിന്നിട്ടിട്ടും വരുമാനത്തിന്റെ ഭൂരിഭാഗവും വായ്പ അടയ്ക്കാൻ മാത്രമാണ് ബിഎംആർസിഎല്ലിന് കഴിയുന്നത്. പ്രതിദിനം മൂന്നരലക്ഷം യാത്രക്കാർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയതോടെ 60 ലക്ഷം മുതൽ 90 ലക്ഷം രൂപ വരെയാണ് ടിക്കറ്റിനത്തിൽ വരുമാനമായി ലഭിക്കുന്നത്. അടുത്ത വർഷം ആദ്യം ട്രെയിനിലെ കോച്ചുകളുടെ എണ്ണം ആറായി ഉയരുന്നതോടെ വരുമാനത്തിലും കാര്യമായ വർധനയുണ്ടാകും.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts