പോലീസ് സഹായം വെറും 15 സെക്കന്റിൽ; “നമ്മ100″നിലവിൽ വന്നു;ഒരേ സമയം നൂറു കോളുകൾ എടുക്കാം;24×7 പോലീസ് വിളിപ്പാടകലെ.

ബെംഗളൂരു :അത്യാവശ്യ ഘട്ടങ്ങളിൽ 15 സെക്കന്റിനുള്ളിൽ ബെംഗളൂരു സിറ്റി പോലീസുമായി ബന്ധപ്പെടാം 15 മിനിറ്റിനുള്ളിൽ പോലീസ് പെട്രോൾ വാഹനം അയച്ചിരിക്കും പറയുന്നത് സിറ്റി പോലീസ് കമ്മിഷണർ പ്രവീൺ സൂദ്.മുൻപ് 20 ലൈനുകൾ മാത്രമാണ് പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ ഉണ്ടായിരുന്നത്  അതു കൊണ്ട്  തന്നെ പലപ്പോഴും ലൈൻ ബിസിയായിരിക്കും ലഭിക്കുന്നത് ,എന്നാൽ ഇപ്പോൾ അത് 100 ലൈനായി ഉയർത്തി. ഒരേ സമയം നൂറു കോളുകൾക്ക് മറുപടി നൽകാനാകും.

ഇതിനായി 275 ജീവനക്കാരുമുണ്ട്. മുൻപ് ദിവസേന 3000 കാളുകൾക്കാണ് മറുപടി നൽകിയിരുന്നതെങ്കിൽ ഇപ്പോൾ അത് 8000 ആയി ഉയർന്നു. വിളിക്കുന്നവരുടെ ആവശ്യം മനസ്സിലാക്കി അവരുടെ സമീപത്തുള്ള ഹൊയ്സാല പെട്രോൾ വാഹനത്തിലേക്ക്  സന്ദേശം കൈമാറാൻ കഴിയും.

വിളിക്കുന്നവർക്ക് സ്ഥലം പറയാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ജി പിഎസിന്റെ സഹായത്തോടെ സ്ഥലം കണ്ടെത്തി പോലീസ് വാഹനം അയക്കാൻ കഴിയും.

ഇപ്പോൾ ആറു സെക്കന്റിനുള്ളിൽ കാളുകളോട് പ്രതികരിക്കാൻ കഴിയുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. മിസ്ഡ് കാളുകൾക്ക് കാൾ ബാക്ക് സൗകര്യം നൽകുന്ന തോടൊപ്പം വിവിധ ഭാഷകളിലുള്ള സേവനവും ലഭ്യമാണ്.

തീർന്നില്ല ആംബുലൻസ്  ഉൾപ്പെടെ വിവിധ സേവനങ്ങൾക്കും 100 എന്ന ഒരേ നമ്പർ നിലനിർത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.നിലവിൽ അവശ്യ ഘട്ടത്തിൽ പോലീസ് സേവനത്തിന് മാത്രമാണ് ഈ നമ്പർ ഉപയോഗിക്കുന്നത്. ആംബുലൻസ് (108), ഫയർഫോഴ്സ് (101), വയോജനങ്ങൾ (1090), വനിതകൾ (1091), കുട്ടികൾ (1098) എന്നിവയാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ, ഇവയെല്ലാം ഒരു കുടക്കീഴിലാക്കിയാൽ ജനങ്ങളുടെ ആശയ കുഴപ്പം മാറ്റാനും സേവനം കാര്യക്ഷമമാക്കാനും കഴിയും.

എല്ലാ ഹെൽപ് ലൈൻ നമ്പറും ഒരുമിപ്പിക്കുന്നതിനായി ബി എസ് എൻ എൽ ന് ബെംഗളൂരു പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us