മാലിന്യം കുന്നുകൂടി;അവസാനം മന്ത്രി ശുചീകരണ തൊഴിലാളികളെ തേടിയെത്തി;ശമ്പളം കരാറുകാരില്ലാതെ ബാങ്കുവഴി നേരിട്ട് നൽകും;അനിശ്ചിതകാല സമരം പിൻവലിച്ചു.

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്താൻ സൗകര്യമൊരുക്കാം എന്ന ഉറപ്പിൽ പൗരകർമികരുടെ പ്രക്ഷോഭം പിൻവലിച്ചു.ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലെ മാലിന്യനീക്കം ഇന്നലെയും അവതാളത്തിലായി.

കരാർ ജോലിക്കാരായ 45000 പൗര കർമ്മകരെ സ്ഥിരപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.ഇതിന് പുറമെ കരാറുകാർ പണം തട്ടിയെടുക്കുന്നത് ഒഴിവാക്കി സർക്കാർ നേരിട്ട് തുക കൈമാറുന്നതടക്കമുള്ള കാര്യങ്ങൾ 20 ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് മന്ത്രി എച്ച് ആഞ്ജനേയ ഉറപ്പു നൽകി.

ഹഡ്സൺ സർക്കിളിന് സമീപം ബന്നപ്പ പാർക്കിൽ സമരക്കാരെ നേരിട്ട് കണ്ടാണ് മന്ത്രി ഉറപ്പ് നൽകിയത്. മൈസൂരു, മംഗളൂരു, ഹുബ്ബളളി എന്നിവിടങ്ങളിലും  പ്രക്ഷോഭം നടന്നു.

കരാറുകാരിലൂടെ ശുചീകരണ ജീവനക്കാർക്ക് ശമ്പളം നൽകുമ്പോൾ അവരുടെ കയ്യിലെത്തുന്നത്  വെറും 4500 രൂപ മാത്രമാണ്, എന്നാൽ സർക്കാർ നേരിട്ട് ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ കുറഞ്ഞത് 12500 രൂപ ലഭിക്കും. ശമ്പളത്തിനു വേണ്ടി കരാറുകാരുടെ പിന്നാലേ നടക്കേണ്ട ആവശ്യം ഉണ്ടാവില്ല എന്നും മന്ത്രി ഉറപ്പ് നൽകി.

അതേ സമയം നഗരത്തിൽ പലയിടത്തും മാലിന്യം കുന്നു കൂടിക്കിടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us