സാമൂഹിക പ്രവർത്തക കെ എഫ് സിയെ വെള്ളംകുടിപ്പിച്ചതെങ്ങനെ ?റസ്റ്റോറൻറുകളിലും മൾട്ടിപ്ലക്സുകളിലും സൗജന്യ ശുദ്ധജലം ഉറപ്പാക്കാൻ ബിബിഎംപി

ബെംഗളൂരു :നഗരത്തിലെ എല്ലാ ഭക്ഷണശാലകളും  മൾട്ടിപ്ലെക്സുകളും ഉപഭോക്താക്കൾക്ക് സൗജന്യമായി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്ന് മഹാനഗരപാലിഗെ നിർദ്ദേശം.റെസ്റ്റോറൻറുകളിലും മൾട്ടിപ്ലക്സ് കളിലും ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് സൗജന്യ കുടിവെള്ളം ഉറപ്പാക്കണമെന്ന് വിജ്ഞാഞാപനത്തിൽ പറയുന്നു.

പല ഹോട്ടലുകളും ഭക്ഷണം കഴിക്കാനെത്തുന്നവരെ കുപ്പിവെള്ളം വാങ്ങാൻ നിർബന്ധിക്കാറുണ്ട്.ഇതു സംബന്ധിച്ച് സാമൂഹിക പ്രവർത്തക സുധ കട് വ നഗരജില്ലാ ഉപഭോക്ത് തർക്ക പരിഹാര ഫോറത്തെ ഈ വർഷം ആദ്യം സമീപിക്കുകയായിരുന്നു.കഴിഞ്ഞ വർഷം  മേയിൽ യശ്വന്ത്പുരയിലെ കെ എ ഫ് സി ഔട്ട് ലെറ്റിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കുടിവെള്ളം നൽകാൻ വിസമ്മതിക്കുകയും കുപ്പിവെള്ളം വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തു.ഇതിനെ തുടർന്നാണ് ഹർജി സമർപ്പിച്ചത്.

ഇതു പരിഗണിച്ച ഫോറം ബിബിഎംപി പരിധിയിലെ എല്ലാ ഭക്ഷണശാലകളും മൾട്ടിപ്ലെക്സുകളും ഉപഭോക്താക്കൾക്ക്  ശുദ്ധമായ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചു.ഈ പശ്ചാത്തലത്തിലാണ് സൗജന്യമായ കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  ബിബിഎംപി വിജ്ഞാപനമിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us