അവസാനം സ്വകാര്യ ബസുകളുടെ പകല്‍ കൊള്ളക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു.

ബെന്ഗളൂരു : തിരക്കേറിയ ദിവസങ്ങളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സ്വകാര്യബസുകള്‍ക്ക് എതിരെ കര്‍ണാടക സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു.നവരാത്രിയും മറ്റു ഉത്സവങ്ങളും വന്നതോടെ രണ്ടും മൂന്നും ഇരട്ടിയാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.ഇത് സംബന്ധിച്ച് ഗതാഗത വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതുകൊണ്ടാണ് നടപടിക്കൊരുങ്ങുന്നത്.

യാത്ര തിരക്കുള്ള ദിവസങ്ങളില്‍ 15% വര്‍ധന വരുത്താന്‍ ബസുകള്‍ക്ക് അവകാശമുണ്ട്‌ എന്നാല്‍ രണ്ടും മൂന്നും ഇരട്ടി വാങ്ങുന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പരാതിയെ തുടര്‍ന്ന് ഏതാനും ബസുടമകള്‍ ക്ക് എതിരെ കേസെടുത്തിട്ടുണ്ട്,ശക്തമായ നടപടി തുടരും എന്നും അറിയിച്ചു.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പൂജ അവധിയോടനുബന്ധിച്ചു കര്‍ണാടക കേരള ആര്‍ ടീ സി കളുടെ ടിക്കറ്റ്‌ തീര്‍ന്നപ്പോള്‍ സ്വകാര്യബസുകള്‍ രണ്ടും മൂന്നും ഇരട്ടിയാണ് ഈടാക്കിയത്.സാധാരണ ദിവസങ്ങളില്‍ 800-900 രൂപ മാത്രം വരുന്ന ഏറണാകുളത്തേക്ക് കഴിഞ്ഞ വെള്ളിയഴ്ചാ സ്വകാര്യബസുകള്‍ ഈടാക്കിയത് 3300 രൂപ വരെ യായിരുന്നു.

തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്ന സമയത്ത് ആണ് സ്വകാര്യബുകള്‍ സാധാരണം കഴുത്തറപ്പന്‍ നിരക്കുമായി മുന്നിലെത്തുന്നത്.കാവേരി പ്രശ്നത്തിന്റെ അലയൊലികള്‍ ബാകി ഉള്ളതുകൊണ്ട് തമിഴനാടി ലൂടെ യാത്രചെയ്യാനുള്ള ബുദ്ധിമുട്ടും ഒരു കാരണമായി സ്വകാര്യബസുകാര്‍ ഉയര്‍ത്തിക്കാട്ടി.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

ഓണം,ക്രിസ്ത്മസ്,ദസറ എന്നീ അവധിക്കാലത്ത്‌ അധിക നിരക്ക് ഈടാക്കുക എന്നത് ബെന്ഗലൂരുവില്‍ നിന്നും ഉള്ള സ്വകാര്യ ബസുകള്‍ വര്‍ഷങ്ങളായി ചെയ്യുന്ന കാര്യമാണ്,അതിനെ ക്കുറിച്ച് ആരും പരാതി നല്‍കാറില്ല.

ഈ കഴിഞ്ഞ ദസറ അവധിക്കു തൊട്ടു മുന്‍പ് തെലന്ഗാന,ആന്ധ്ര ,ഉത്തര കര്‍ണാടക എന്നിവിടങ്ങളിലേക്ക് ഉള്ള സ്വകാര്യ ബസുകളും നിരക്ക് ഉയര്‍ത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts