തമിഴ്നാട് കർണാടക ബസുകളുടെ സർവ്വീസ് മുടങ്ങിയിട്ട് 18 ദിവസം; കോടികളുടെ നഷ്ടം; കേരള ആർടിസി സർവീസ് തുടരുന്നു.

ബെംഗളൂരു : കാവേരി വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനാന്തര ബസ് സർവീസുകൾ നിർത്തിവച്ചിട്ട് ഇപ്പോൾ 18 ദിവസം കഴിഞ്ഞു.തമിഴ്നാ.ട് വഴിയുള്ള കേരള ആർ ടീ സി ബസുകൾ മാത്രമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.കർണാടക ആർ ടി സി യുടെ തമിഴ്നാട് വഴിയുള്ള  കേരള സർവ്വീസുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്, ബെംഗളൂരിലേക്കുള്ള തമിഴ്നാട്  ബസുകളും വരുന്നില്ല.

കർണാടക ആർ ടി സി യു ടെ ഹൊസൂരിലേക്കുള്ള ഓർഡിനറി ബസുകൾ കർണാടക തമിഴ്നാട് അതിർത്തിയായ അത്തിബെലെ ചെക്ക് പോസ്റ്റിൽ സർവ്വീസ് അവസാനിപ്പിക്കുന്നു. തമിഴ്നാട് ബസുകൾ തമിഴ്നാട് അതിർത്തിയിലും സർവീസ് നിർത്തുന്നു. ഒരു ബസിൽ നിന്ന് അടുത്ത ബസിലേക്ക് മാറിക്കയറാൻ ഒന്നര കിലോമീറ്റർ ദൂരം കാൽനട തന്നെ.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ഭൂരിപക്ഷവും കർണാടക റജിസ്ട്രേഷനാണ്, അവക്കെല്ലാം അത്തി ബെലെ ക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല. ഓണക്കാലത്ത് മലയാളികളെ ചൂഷണം ചെയ്ത് ചാകര കൊയ്യാറുള്ള സ്വകാര്യ ബസുകളുടെ പ്രതീക്ഷകളെല്ലാം തകർന്നു. ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന പല സ്വകാര്യ ബസ് ജീവനക്കാരുടെയും ജീവിതം പ്രതിസന്ധിയിലായി.

കർണാടക കെ എസ് ആർ ടി സി യുടെ യും തമിഴ്നാടിന്റെ ടി എൻ എസ് ടി സി ,തുടങ്ങിയവയുടെയും സ്ഥിതി എകദേശം ഇതു തന്നെയാണ്. ബെംഗളൂരുവിൽ  നിന്ന് ഓരോ 15 മിനുട്ടിലും സേലത്തേക്ക് ബസ് ഉണ്ടായിരുന്നു ,അതെല്ലാം നിലച്ചു.രണ്ടു സർക്കാറുകളുടെ കൂട്ടായ പ്രവർത്തനത്തിന് കാത്തിരിക്കുകയാണ് എല്ലാവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts